'താനാണ് ജെഡിഎസ് അധ്യക്ഷന്‍, തങ്ങളാണ് എന്‍ഡിഎ വിരുദ്ധ ശക്തി; ഇപി ജയരാജന്  സികെ നാണുവിന്റെ കത്ത്'

'താനാണ് ജെഡിഎസ് അധ്യക്ഷന്‍, തങ്ങളാണ് എന്‍ഡിഎ വിരുദ്ധ ശക്തി; ഇപി ജയരാജന് സികെ നാണുവിന്റെ കത്ത്'

കത്ത് ഈ മാസം 24ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ജയരാജന്‍ അറിയിച്ചിട്ടുണ്ട്.

ജെഡിഎസ് പിളര്‍പ്പിന് പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് കത്തയച്ച് മുതിര്‍ന്ന നേതാവ് സി കെ നാണു. ജെഡിഎസിന്റെ പുതിയ അധ്യക്ഷന്‍ താനാണെന്ന് സികെ നാണു കത്തിലൂടെ അറിയിച്ചു. എന്‍ഡിഎ വിരുദ്ധ ശക്തികള്‍ തങ്ങളാണെന്നും കത്തില്‍ സൂചിപ്പിച്ചു. അതേസമയം നാണുവിന്റെ കത്ത് ഈ മാസം 24ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ജയരാജന്‍ അറിയിച്ചിട്ടുണ്ട്.

ബിജെപിക്കൊപ്പം പോയതോടെ ദേവെ ഗൗഡയെ ജെഡിഎസില്‍ നിന്ന് പുറത്താക്കിയതായി സി കെ നാണുവും സി എം ഇബ്രാഹിമും ഉള്‍പ്പെടുന്ന വിമത വിഭാഗം അറിയിച്ചിരുന്നു. പിന്നാലെ പുതിയ ദേശീയാധ്യക്ഷനായി വിമത വിഭാഗം സി കെ നാണുവിനെ തിരഞ്ഞെടുക്കുകയായിരുന്നു. ബെംഗളൂരുവില്‍ ചേര്‍ന്ന വിമത വിഭാഗം പ്ലീനറി സമ്മേളനത്തില്‍ ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്നും പാര്‍ട്ടി അംഗത്വത്തില്‍നിന്നും എച്ച് ഡി ദേവെ ഗൗഡയെ പുറത്താക്കുകയും ചെയ്തു.

'താനാണ് ജെഡിഎസ് അധ്യക്ഷന്‍, തങ്ങളാണ് എന്‍ഡിഎ വിരുദ്ധ ശക്തി; ഇപി ജയരാജന്  സികെ നാണുവിന്റെ കത്ത്'
സി കെ നാണു ജെഡിഎസ് വിമത വിഭാഗം ദേശീയാധ്യക്ഷൻ; ദേവെ ഗൗഡയെ പുറത്താക്കി പ്രമേയം

എന്നാല്‍ ജെഡിഎസ് കേരള ഘടകം ദേവെ ഗൗഡയ്ക്കൊപ്പമാണ് നിലകൊള്ളുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും സി കെ നാണു വിഭാഗം വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് സി കെ നാണു കത്തയച്ചിരിക്കുന്നത്.

വിമത യോഗം വിളിച്ചുവെന്നാരോപിച്ച് ജെഡിഎസ് ദേശീയ ഉപാധ്യക്ഷന്‍ സികെ നാണു ഉള്‍പ്പെടെയുള്ളവരെ എച്ച് ഡി ദേവഗൗഡ ഡിസംബര്‍ ഒന്‍പതിനാണ് പുറത്താക്കിയത്. ദേശീയ നേതൃത്വത്തിന്റെ അറിവോ മുന്‍കൂര്‍ സമ്മതമോ ഇല്ലാതെ സി കെ നാണു കേരളത്തില്‍ വിളിച്ചു ചേര്‍ത്ത യോഗം ജെ ഡി എസിന്റെ ഭരണഘടനക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ദേശീയ അധ്യക്ഷന്‍ ജീവിച്ചിരിക്കെ ഇത്തരത്തില്‍ യോഗം വിളിക്കാന്‍ പാടുള്ളതല്ല, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കപ്പെട്ട സി എം ഇബ്രാഹിം, നാണുവിനെ പറഞ്ഞു പാട്ടിലാക്കുകയായിരുന്നെന്നും അദ്ദേഹം അന്ന് ആക്ഷേപിച്ചു.

'താനാണ് ജെഡിഎസ് അധ്യക്ഷന്‍, തങ്ങളാണ് എന്‍ഡിഎ വിരുദ്ധ ശക്തി; ഇപി ജയരാജന്  സികെ നാണുവിന്റെ കത്ത്'
വിമതയോഗം വിളിച്ച സി കെ നാണുവിനെ ദേവഗൗഡ പുറത്താക്കി

അതേസമയം ജെഡിഎസ്, എന്‍ഡിഎ മുന്നണിയുടെ ഭാഗമായതിനെ ചോദ്യം ചെയ്തായിരുന്നു കഴിഞ്ഞ മാസം കോവളത്ത് സി കെ നാണു വിഭാഗം വിമത യോഗം വിളിച്ചത്. മാത്യു ടി തോമസും കെ കൃഷ്ണന്‍കുട്ടിയും അന്ന് യോഗത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. കേരളത്തിലെ മന്ത്രി സ്ഥാനം രാജിവെച്ച് പാര്‍ട്ടി പ്രത്യേക ഘടകമായി ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കണമെന്നായിരുന്നു സി കെ നാണു വിഭാഗം ആവശ്യപ്പെട്ടത്.

എന്നാല്‍ മാത്യു ടി തോമസും കെ കൃഷ്ണന്‍കുട്ടിയും ഉള്‍പ്പെടുന്ന മറുവിഭാഗം സ്ഥാനമാനങ്ങള്‍ ത്യജിച്ചുള്ള ഇറങ്ങിപ്പോക്കിന് എതിര് നിന്നതോടെ കേരളത്തിലെ ജെഡിഎസില്‍ രണ്ടു ചേരികള്‍ രൂപപ്പെടുകയായിരുന്നു. ആശയക്കുഴപ്പമുണ്ടാക്കി ഇങ്ങനെയൊരു ചേരി രൂപപ്പെടുത്താന്‍ മുന്‍ കര്‍ണാടക അധ്യക്ഷന്‍ സിഎം ഇബ്രാഹിം ഒത്താശ ചെയ്തെന്നാണ് ദേവെ ഗൗഡയുടെ വാദം.

logo
The Fourth
www.thefourthnews.in