കളമശേരിയിലെ പ്രാർത്ഥനാ യോഗത്തില്‍ പങ്കെടുത്ത സ്ത്രീയുടെ വീട്ടില്‍ മോഷണം;  27.5 പവന്‍ കവര്‍ന്ന യുവാവ് പിടിയില്‍

കളമശേരിയിലെ പ്രാർത്ഥനാ യോഗത്തില്‍ പങ്കെടുത്ത സ്ത്രീയുടെ വീട്ടില്‍ മോഷണം; 27.5 പവന്‍ കവര്‍ന്ന യുവാവ് പിടിയില്‍

ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു മോഷണം നടന്നത്

കളമശേരിയിൽ സ്ഫോടനം നടന്ന യഹോവാ സാക്ഷികളുടെ പ്രാർഥനായോഗത്തിൽ പങ്കെടുത്ത പച്ചാളം സ്വദേശിനിയുടെ വീട്ടിൽ നിന്ന് 27.5 പവൻ തൂക്കം വരുന്ന സ്വർണത്തിന്റേയും ഡയമണ്ടിന്റേയും ആഭരണങ്ങള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. എളംകുളം ബോസ് നഗർ പറയന്തറ വീട്ടില്‍ ജോർജ് പ്രിൻസിനെയാണ് നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. യഹോവാ വിശ്വാസികൂടിയാണ് പ്രിന്‍സ്.

ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് പച്ചാളം സ്വദേശി തങ്കം ജോണിന്റെ വീടിന്റെ അടുക്കള വാതിൽ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചാണ് പ്രതി അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരകൾ കുത്തിത്തുറന്നായിരുന്നു മോഷണം. മോഷ്ടിച്ച ആഭരണങ്ങൾക്ക് 15 ലക്ഷം രൂപ വില വരുമെന്നാണ് ലഭിക്കുന്ന വിവരം.

കളമശേരിയിലെ പ്രാർത്ഥനാ യോഗത്തില്‍ പങ്കെടുത്ത സ്ത്രീയുടെ വീട്ടില്‍ മോഷണം;  27.5 പവന്‍ കവര്‍ന്ന യുവാവ് പിടിയില്‍
ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: 26 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി, നവംബര്‍ നാലിന് വിധി

മോഷണം നടക്കുമ്പോൾ തങ്കവും കുടുംബവും കളമശേരിയിലെ പ്രാർഥനാ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. തങ്കത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള പ്രതി മുൻ വൈരാഗ്യം മൂലമാണ് മോഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. നോർത്ത് പോലീസ് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടിയത്.

logo
The Fourth
www.thefourthnews.in