'കോൺഗ്രസ് വിചാരിച്ചാൽ രാജ്യത്തെ രക്ഷിക്കാനാകും'; ഏക സിവിൽ കോഡിനെതിരായ  ജനസദസ്സില്‍ ജിഫ്രി തങ്ങള്‍

'കോൺഗ്രസ് വിചാരിച്ചാൽ രാജ്യത്തെ രക്ഷിക്കാനാകും'; ഏക സിവിൽ കോഡിനെതിരായ ജനസദസ്സില്‍ ജിഫ്രി തങ്ങള്‍

ജനസദസ്സ് വേദിയിലും മിത്ത് വിവാദത്തിൽ സിപിഎമ്മിനെതിരെ കോൺഗ്രസ് ആരോപണങ്ങളുന്നയിച്ചു

കോൺഗ്രസ് വിചാരിച്ചാൽ രാജ്യത്തെ രക്ഷിക്കാനാകുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. പ്രസംഗിച്ചാൽ മാത്രം പോരാ പ്രവർത്തിക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ കെപിസിസി സംഘടിപ്പിച്ച ജനസദസ്സ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ജനസദസ്സിലും കോൺഗ്രസ് മിത്ത് വിവാദം ഉയർത്തി.

ഏകസിവിൽ കോഡിനെതിരെ സിപിഎമ്മും മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന മുസ്ലിം കോഡിനേഷൻ കമ്മറ്റിയും സംഘടിപ്പിച്ച സെമിനാറിന് പിന്നാലെയാണ് കോൺഗ്രസ് സംഘടിപ്പിച്ച ജനസദസ്സ് കോഴിക്കോട് നടന്നത്. സിപിഎം സംഘടിപ്പിച്ച സെമിനാറിൽ സമസ്ത പ്രതിനിധിയെ അയച്ചപ്പോൾ കോൺഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ നേരിട്ട് എത്തുകയായിരുന്നു. എല്ലാ വിഭാഗങ്ങളേയും ഒരുമിച്ചുകൊണ്ടുപോകാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ടെന്നും ന്യൂനപക്ഷങ്ങൾക്ക് ധൈര്യം പകരാൻ കോൺഗ്രസിനാകണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. കോൺഗ്രസ് പ്രസംഗിച്ചാൽ മാത്രം പോരാ പ്രവർത്തിക്കണമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിചേർത്തു. രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിന് മാത്രമെ സാധിക്കുകയുള്ളുവെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

'കോൺഗ്രസ് വിചാരിച്ചാൽ രാജ്യത്തെ രക്ഷിക്കാനാകും'; ഏക സിവിൽ കോഡിനെതിരായ  ജനസദസ്സില്‍ ജിഫ്രി തങ്ങള്‍
ഭൂമിതരം മാറ്റം: 25 സെന്റിൽ അധികമുള്ള ഭൂമിക്ക്‌ മാത്രം ഫീസ്‌ ഈടാക്കിയാൽ മതിയെന്ന് ഹൈക്കോടതി

വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടികുഴയ്ക്കരുത്, വിവാദം അവസാനിപ്പിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്

വി ഡി സതീശൻ, പ്രതിപക്ഷ നേതാവ്

ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നതായും വിശ്വാസ പ്രമാണങ്ങളും ആചാരങ്ങളും നിലനിർത്താൻ അതാത് മത വിഭാഗങ്ങൾക്ക് ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും ഉദ്ഘാടനം ചെയ്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മറ്റു മുസ്ലീം മത സംഘടന നേതൃത്വങ്ങളെയും വേദിയിലെത്തിക്കാൻ കോൺഗ്രസിന് സാധിച്ചു. ഏകസിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ നിന്ന് വ്യത്യസ്തമായി വനിതാ നേതാക്കൾക്ക് പ്രസംഗിക്കാൻ അവസരം ലഭിച്ചതും ശ്രദ്ധേയമായി. യുസിസിക്കെതിരെ കോൺഗ്രസ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന സന്ദേശം മുസ്ലിം സമൂഹത്തിന് നൽകുന്നതിന്റെ ഭാഗമായാണ് ബഹുസ്വരത സംഗമം എന്ന പേരിൽ ജനസദസ്സ് സംഘടിപ്പിച്ചത്.

'കോൺഗ്രസ് വിചാരിച്ചാൽ രാജ്യത്തെ രക്ഷിക്കാനാകും'; ഏക സിവിൽ കോഡിനെതിരായ  ജനസദസ്സില്‍ ജിഫ്രി തങ്ങള്‍
ഏക വ്യക്തി നിയമം മാറ്റിവരയ്ക്കുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍, സെമിനാര്‍ വിവാദത്തിന്റെ ബാലന്‍സ് ഷീറ്റില്‍ ലാഭം ആര്‍ക്ക്?

അതേസമയം, ജനസദസ്സ് വേദിയിലും മിത്ത് വിവാദത്തിൽ സിപിഎമ്മിനെതിരെ കോൺഗ്രസ് ആരോപണങ്ങളുന്നയിച്ചു. വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടികുഴയ്ക്കരുതെന്നും വിവാദം അവസാനിപ്പിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. ഒരു വർഗീയവാദിയുടെയും വോട്ട് കോൺഗ്രസിന് വേണ്ട. വർഗീയവാദികൾക്ക് അടിക്കാനുള്ള വടി നൽകുകയാണ് സിപിഎം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ശാസ്ത്രത്തെ രക്ഷിക്കാൻ ചിലർ ദൈവങ്ങളെ മോശക്കാരാക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പിയും ആരോപിച്ചു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in