മാധ്യമപ്രവര്‍ത്തകന്‍ 
ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെ മകനാണ്

മാധ്യമപ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍ (50) അന്തരിച്ചു. അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെ മകനാണ്. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലിചെയ്‌തുവരികയായിരുന്നു.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ബിപിന്‍ ചന്ദ്രന്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡിലും ഫിനാൻഷ്യൻ എക്‌പ്രസിലും ജോലിചെയ്തിട്ടുണ്ട്. എന്റര്‍പ്രണര്‍ ബിസിനസ് മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്നീ പദവികളും വഹിച്ചു.

അമ്മ: പരേതയായ രത്നമ്മ. ഭാര്യ: ഷൈജ (മാധ്യമപ്രവർത്തക, ഡൽഹി) മക്കൾ: ആദിത്പിള്ള (ഫിനാൻഷ്യൽ അനലിസ്റ്റ്, ബംഗളൂരു), ആരോഹി പിള്ള ( വിദ്യാർഥി, പുനെ), സഹോദരങ്ങൾ: ബൃന്ദ (ഫിനാൻസ് മാനേജർ, സംസ്ഥാന കാർഷിക വികസന ബാങ്ക്), ബിജോയ് (സോഫ്‌റ്റ്‌വെയർ എൻജിനീയർ, സൗദി).

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ ഉച്ചയ്ക്ക് ഒന്നിന് പേട്ട ആനയറ എൻഎസ്എസ് കരയോഗം റോഡിലെ സിആർഎ 83 വീട്ടിലെത്തിക്കും. വീട്ടിൽ പൊതുദർശനത്തിനുശേഷം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും.

logo
The Fourth
www.thefourthnews.in