ജി എസ് ഗോപീകൃഷ്ണൻ
ജി എസ് ഗോപീകൃഷ്ണൻ

മാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്ണൻ അന്തരിച്ചു

നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം

മാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്ണൻ അന്തരിച്ചു. 48 വയസായിരുന്നു. അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ദീർഘകാലം അമൃത ടിവിയുടെ തിരുവനന്തപുരം ലേഖകനായിരുന്നു. പിന്നീട് കൗമുദിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുൻ ജോയിന്റ് സെക്രട്ടറി ആയിരുന്നു.

നാളെ ഉച്ചയ്ക്ക് 12.45 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർ ഗോപീകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

logo
The Fourth
www.thefourthnews.in