മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി അധ്യാപകനുമായ കെ അജിത് അന്തരിച്ചു

മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി അധ്യാപകനുമായ കെ അജിത് അന്തരിച്ചു

കാക്കനാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്‌സ് കോർഡിനേറ്ററുമായ നന്തൻകോട് കെസ്റ്റൻ റോഡിൽ ഗോൾഡൻഹട്ടിൽ കെ അജിത് (56) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവർത്തിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ കാക്കനാട് മീഡിയ അക്കാദമി ക്യാമ്പസിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വെള്ളിയാഴ്ച അക്കാദമിയുടെ തിരുവനന്തപുരത്തെ സബ് സെന്ററില്‍ പൊതുദർശനമുണ്ടാകും. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ . ഏഷ്യാനെറ്റ് ന്യൂസില്‍ ടെലികാസ്റ്റിങ് ഓപ്പറേറ്ററായ ശോഭയാണ് ഭാര്യ.

logo
The Fourth
www.thefourthnews.in