ജസ്റ്റിസ് എസ് വി ഭാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് എസ് വി ഭാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് എസ് മണികുമാർ വിരമിച്ചത് മുതൽ ആക്ടിങ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ടിച്ച് വരികയായിരുന്നു

ജസ്റ്റിസ് എസ് വി ഭാട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് ഉത്തരവിറക്കി. ജസ്റ്റിസ് എസ് മണികുമാർ വിരമിച്ചത് മുതൽ ആക്ടിങ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. കഴിഞ്ഞ മാസം 24നാണ് ചീഫ് ജസ്റ്റിസായിരുന്ന എസ് മണികുമാർ വിരമിച്ചത്.

ആന്ധ്രാപ്രദേശ് സ്വദേശിയായ ജസ്റ്റിസ് ഭാട്ടി 2019 മാർച്ച് 19 മുതൽ കേരള ഹൈക്കോടതിയിൽ ജഡ്ജിയാണ്.ബാംഗ്ലൂർ ജഗദ്ഗുരു രേണുകാചാര്യ കോളജിൽനിന്ന് നിയമബിരുദം നേടിയ ശേഷം 1987ജനുവരിയിലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്.

ആന്ധ്രാപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് സ്റ്റാൻഡിങ് കൗൺസൽ, വിശാഖപ്പട്ടണം ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ്, ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് തുടങ്ങിയവയുടെ സ്റ്റാൻഡിങ് കൗൺസലായിരുന്നു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in