പബ്ലിക് ഇന്റെറസ്‌റ്റോ പബ്ലിസിറ്റി ഇന്റെറസ്‌റ്റോ? കെ ഫോണ്‍ പദ്ധതിക്കെതിരായ ഹര്‍ജിയില്‍ പ്രതിപക്ഷ നേതാവിനോട് ഹൈക്കോടതി

പബ്ലിക് ഇന്റെറസ്‌റ്റോ പബ്ലിസിറ്റി ഇന്റെറസ്‌റ്റോ? കെ ഫോണ്‍ പദ്ധതിക്കെതിരായ ഹര്‍ജിയില്‍ പ്രതിപക്ഷ നേതാവിനോട് ഹൈക്കോടതി

2019 ലെ കെ ഫോണ്‍ കരാര്‍ ഇപ്പോഴാണോ ചോദ്യം ചെയ്യുന്നത്. സിഎജി റിപ്പോര്‍ട്ട് വന്നതിന് ശേഷം ഹര്‍ജി പരിഗണിച്ചാല്‍ മതിയാകില്ലേ എന്നായിരുന്നു കോടതിയുടെ നിലപാട്.

കെ ഫോണില്‍ പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി പബ്ലിക് ഇന്റെറസ്റ്റ് ആണോ പബ്ലിസിറ്റി ഇന്റെറസ്റ്റ് ആണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. പൊതുതാല്‍പര്യ ഹര്‍ജിയില്‍ പൊതുതാല്‍പര്യമെന്താണെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ ചോദിച്ചു.

കെ ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചട്ടം ലംഘിച്ചുള്ള കരാറും ക്രമക്കേടുകളും സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഹര്‍ജി. പദ്ധതി നടത്തിപ്പിനുള്ള കരാറുകള്‍ സര്‍ക്കാറിനെ നിയന്ത്രിക്കുന്നവരുമായി ബന്ധമുള്ള കമ്പനികള്‍ക്കാണ് അനുവദിച്ചിരിക്കുന്നത് എന്നും ഹര്‍ജി ആരോപിക്കുന്നു.

ഹര്‍ജിയില്‍ ലോകായുക്തയെ വിമര്‍ശിച്ച നടപടിയാണ് പ്രതിപക്ഷ നേതാവിനെതിരായ പരാമര്‍ശത്തിലേക്ക് കോടതിയെ നയിച്ചത്

സിഎജി റിപ്പോര്‍ട്ട് വന്നതിന് ശേഷം ഹര്‍ജി പരിഗണിച്ചാല്‍ മതിയാകില്ലേ എന്നായിരുന്നു കോടതിയുടെ നിലപാട്. പിന്നാലെയാണ് കോടതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചത്. 2019 ലെ കെ ഫോണ്‍ കരാര്‍ ഇപ്പോഴാണോ ചോദ്യം ചെയ്യുന്നത് എന്ന് ആരാഞ്ഞ കോടതി രേഖകള്‍ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

പ്രതിപക്ഷ നേതാവിന്റെ ഹരജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും

അതേസമയം, ഹര്‍ജിയില്‍ ലോകായുക്തയെ വിമര്‍ശിച്ച നടപടിയാണ് പ്രതിപക്ഷ നേതാവിനെതിരായ പരാമര്‍ശത്തിലേക്ക് കോടതിയെ നയിച്ചത്. കെ ഫോണ്‍ വിഷയത്തില്‍ ലോകായുക്തയെ സമീപിച്ചിട്ട് പ്രയോജനമില്ലെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ഹര്‍ജിയിലെ പരാമര്‍ശം അനുചിതമായെന്ന്കോടതി നിരീക്ഷിച്ചു. പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും.

പബ്ലിക് ഇന്റെറസ്‌റ്റോ പബ്ലിസിറ്റി ഇന്റെറസ്‌റ്റോ? കെ ഫോണ്‍ പദ്ധതിക്കെതിരായ ഹര്‍ജിയില്‍ പ്രതിപക്ഷ നേതാവിനോട് ഹൈക്കോടതി
കെ-ഫോണ്‍ പദ്ധതി; സര്‍ക്കാരിന് 500 കോടി രൂപയുടെ നഷ്ടമുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം എന്ന ലക്ഷ്യത്തോടെയാണ് കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ്വര്‍ക്ക് (കെ ഫോണ്‍) പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. പ്രത്യേക ഒപ്റ്റിക് ഫൈബറടക്കം വലിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍, ഇതിനായി കരാര്‍ അനുവദിച്ചതില്‍ എഐ കാമറ ഇടപാടിലെന്ന പോലെ ക്രമക്കേട് നടന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in