കെ- ഫോൺ പദ്ധതിയുടെ ഉദ്‌ഘാടനം ജൂൺ അഞ്ചിന്

കെ- ഫോൺ പദ്ധതിയുടെ ഉദ്‌ഘാടനം ജൂൺ അഞ്ചിന്

സംസ്ഥാനത്തുടനീളം നഗര ഗ്രാമ വ്യത്യാസമില്ലാതെ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കെ-ഫോൺ

സംസ്ഥാനത്ത് 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് അതിവേഗ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ- ഫോൺ പദ്ധതി ഉദ്‌ഘാടനം ജൂൺ അഞ്ചിന്. "എ​ല്ലാ​വ​ർ​ക്കും ഇ​ൻറ​ർ​നെ​റ്റ് ' എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന കെ-​ഫോ​ൺ പദ്ധതി എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയാണ്.

നില​വി​ൽ 18,000 ത്തോളം സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ- ​ഫോ​ൺ മു​ഖേ​ന ഇ​ൻറ​ർ​നെ​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കിയിട്ടുണ്ട്. ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കാ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ 7,000 വീ​ടു​ക​ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ചിട്ടുണ്ട്. അ​തി​ൽ 748 വീടുകളിൽ കണക്ഷൻ ന​ൽ​കി. ടെ​ലി​കോം മേ​ഖ​ല​യി​ലെ കോ​ർ​പ്പ​റേ​റ്റ്‌ ശ​ക്തി​ക​ൾ​ക്കെ​തി​രെ​യു​ള്ള ഇ​ട​തു സ​ർ​ക്കാ​ന്റെ ജ​ന​കീ​യ ബ​ദ​ലാ​ണ്‌ കെ ഫോണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

വൈ​ദ്യു​തി, ഐ​ടി വ​കു​പ്പു​ക​ൾ വ​ഴി​യാ​ണ് എ​ൽ​ഡി​എ​ഫ്‌ സ​ർ​ക്കാർ കെ- ​ഫോ​ൺ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. സാ​മ്പ​ത്തി​ക​മാ​യി പിന്നാക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യും മ​റ്റു​ള്ള​വ​ർ​ക്ക് മി​ത​മാ​യ നി​ര​ക്കി​ലും അ​തി​വേ​ഗ ഇ​ൻറ​നെ​റ്റ് സൗ​ക​ര്യം കെ- ഫോ​ൺ മു​ഖേ​ന ല​ഭ്യ​മാ​കും. കെ - ​ഫോ​ൺ കേ​ര​ള​ത്തി​ന്റെ സ്വ​ന്തം ഇ​ൻറ​ർ​നെ​റ്റാ​ണ്. സംസ്ഥാ​ന​ത്തെ ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ചർ ശ​ക്ത​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കാ​നും ഇ-ഗവേർണൻസ് സാ​ർ​വ​ത്രി​ക​മാ​ക്കാ​നും പ​ദ്ധ​തി സ​ഹാ​യ​ക​മാ​കുമെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സംസ്ഥാനത്തുടനീളം നഗര- ഗ്രാമ വ്യത്യാസമില്ലാതെ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് കെ- ഫോൺ. ഇന്റർനെറ്റ് ഒരു ജനതയുടെ അവകാശമാണ് എന്ന പ്രഖ്യാപനത്തോടെയാണ് ഒന്നാം പിണറായി സർക്കാർ കെ- ഫോൺ പദ്ധതിക്ക് രൂപം നൽകിയത്. കേരളത്തിൽ അത്രകണ്ട് വികസിക്കാത്ത ഫൈബർ ഒപ്റ്റിക് ശൃംഖല സുശക്തമായി സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ അതിവേഗം നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും പലവിധ തടസ്സങ്ങളിൽ പെട്ട് പദ്ധതി ഇഴയുകയായിരുന്നു. പിണറായി സർക്കാരിന്റെ രണ്ടാം വരവിലാണ് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചത്.

1532 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി സർക്കാർ കണക്കാക്കിയിട്ടുള്ളത്. കിഫ്ബിക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് 1061 കോടിയുടെ വായ്പ ലഭിച്ചിരുന്നു. ഇതിൽ 1061.73 കോടി രൂപ NIDA ലോണായി നബാർഡ് അംഗീകരിച്ചിട്ടുണ്ട്.

എ ഐ ക്യാമറാ പദ്ധതിക്ക് പിന്നാലെ കെ ഫോണിലും അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. യഥാര്‍ഥ എസ്റ്റിമേറ്റ് തുകയേക്കാള്‍ 520 കോടിയോളം രൂപയാണ് ടെന്‍ഡര്‍ എക്സസായി നല്‍കിയതെന്നാണ് പ്രതിപക്ഷ നേതാവിന്‌റെ ആരോപണം. ഈ വിവാദങ്ങള്‍ക്കിടെയാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്.

logo
The Fourth
www.thefourthnews.in