'ബിബിസി ഡോക്യുമെന്ററി രാജ്യ വിരുദ്ധമല്ല'; 
അനില്‍ 
കെ ആന്റണിയെ തള്ളി 
കെ സുധാകരന്‍

'ബിബിസി ഡോക്യുമെന്ററി രാജ്യ വിരുദ്ധമല്ല'; അനില്‍ കെ ആന്റണിയെ തള്ളി കെ സുധാകരന്‍

ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് എന്നും പ്രതിജ്ഞാബദ്ധമെന്ന് കെ സുധാകരന്‍

ബിബിസിയുടെ  'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററിയെ വിമര്‍ശിച്ച് രംഗത്തെത്തിയ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ കെ ആന്റണിയെ തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരനും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിലും. ഗുജറാത്ത് വംശഹത്യയുടെ പിന്നിലെ ചരിത്രം ബിബിസി ഡോക്യുമെന്റിയായി പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. കെപിസിസി ഡിജിറ്റല്‍ സെല്ലിന്റെ പുനഃസംഘടന പൂര്‍ത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സുധാകരന്‍ തുറന്നടിച്ചു. ആ കച്ചിത്തുരുമ്പില്‍ പിടിച്ച് കോണ്‍ഗ്രസിനെ അപഹസിക്കാന്‍ ആരും ശ്രമിക്കേണ്ട. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

'ബിബിസി ഡോക്യുമെന്ററി രാജ്യ വിരുദ്ധമല്ല'; 
അനില്‍ 
കെ ആന്റണിയെ തള്ളി 
കെ സുധാകരന്‍
'ബിബിസി വീക്ഷണത്തിന് മേൽക്കൈ നൽകുന്നത് ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കും'; കോണ്‍ഗ്രസ് നിലപാട് തള്ളി അനില്‍ കെ ആന്റണി

ചരിത്ര വസ്തുതകളെയും യാഥാര്‍ത്ഥ്യങ്ങളെയും തമസ്‌കരിക്കുക എന്നത് സംഘപരിവാര്‍ നയമാണ്. ജനങ്ങളെ മതത്തിന്റെയും ഭാഷയുടെയും വേഷത്തിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് രാഷ്ട്രീയം നേട്ടം ഉണ്ടാക്കാനുള്ള സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും കെ സുധാകരന്‍ പറഞ്ഞു. നഗ്നമായ സത്യം പുറംലോകത്തോട് വിളിച്ച് പറയുമ്പോള്‍ അതില്‍ അസഹിഷ്ണുത കാട്ടുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ല. ഡോക്യുമെന്റിറി പ്രദര്‍ശിപ്പിക്കാന്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്നത് മോദി സത്യത്തെ ഭയപ്പെടുന്ന ഒരു ഭീരുവായതിനാലാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ബിബിസി ഡോക്യുമെന്ററിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് നിലപാട് വ്യക്തമാണെന്നും അഭിപ്രായ ഭിന്നതയില്ലെന്നും വ്യക്തമാക്കി സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ രംഗത്തെത്തിയിരുന്നു . സര്‍ക്കാരിനെ ഭയന്ന് മൗനതത്തിലിരിക്കേണ്ട സമയമല്ല ഇതെന്നും ഷാഫി പറഞ്ഞു.

'ബിബിസി ഡോക്യുമെന്ററി രാജ്യ വിരുദ്ധമല്ല'; 
അനില്‍ 
കെ ആന്റണിയെ തള്ളി 
കെ സുധാകരന്‍
'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍'; രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യാൻ ബിബിസി, പ്രദർശന വിലക്കേര്‍പ്പെടുത്തി ജെഎന്‍യു

ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ബിബിസിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നത് അപകടമാണെന്ന മുന്നറിപ്പാണ് അനില്‍ ആന്റണി നല്‍കിയിരുന്നത്. ബിബിസി ഡോക്യുമെന്ററിയായ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' ആദ്യഭാഗത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ ഡോക്യുമെന്ററി ഏറ്റെടുക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് അനില്‍ ആന്റണിയുടെ പ്രതികരണം ശ്രദ്ധ നേടിയത്.

logo
The Fourth
www.thefourthnews.in