കെ സുധാകരന്‍
കെ സുധാകരന്‍

കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയില്ല, എം വി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ മാനനഷ്ടക്കേസ് നല്‍കും: കെ സുധാകരന്‍

ചോദ്യം ചെയ്തതോടെ ആത്മവിശ്വാസം കൂടിയെന്ന് കെ സുധാകരൻ

കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരന്‍. തന്നെ അധ്യക്ഷസ്ഥാനത്ത് ആവശ്യമാണെന്നും തുടരണമെന്നും ഹൈക്കമാൻഡ് അടക്കമുള്ള നേതൃത്വം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. അവരുടെ തീരുമാനത്തേയും അഭിപ്രായത്തേയും സ്വീകരിക്കുമെന്ന് കെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കെ സുധാകരന്‍
ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കും, പാര്‍ട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ല: കെ സുധാകരന്‍

''ഞാന്‍ ഒരു കേസില്‍ പ്രതിയാകുമ്പോള്‍ അത് പാര്‍ട്ടിയെ ബാധിക്കുന്നത് ഉള്‍ക്കൊള്ളാന്‍ എനിക്ക് സാധിക്കില്ല. അതിനാല്‍ മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ചു'' - സുധാകരന്‍ പറഞ്ഞു. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്തതോടു കൂടി ആത്മവിശ്വാസം ഉയർന്നതായും സുധാകരന്‍ വ്യക്തമാക്കി. '' സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിനന്ദനും ദേശാഭിമാനിക്കുമെതിരെ മാനനഷ്ട കേസ് നല്‍കും. എം വി ഗോവിന്ദനും എ കെ ബാലനും പറയുന്നത് നിലവാരമില്ലാത്ത കാര്യങ്ങളാണ്''- കെ സുധാകരന്‍ കുറ്റപ്പെടുത്തി.

കെ സുധാകരന്‍
ചങ്ക് കൊടുത്തും സുധാകരനെ സംരക്ഷിക്കും, കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റില്ല: വി ഡി സതീശന്‍

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ കെ സുധാകരന്‍ സന്നദ്ധത അറിയിച്ചിരുന്നു. പാര്‍ട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ലെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം. എന്നാല്‍ സുധാകരനെതിരെ വ്യാജ വാര്‍ത്തയുണ്ടാക്കി അറസ്റ്റ് ചെയ്തതാണെന്നും ചങ്ക് കൊടുത്തും സുധാകരനെ സംരക്ഷിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. സുധാകരന്‍ തയ്യാറായാലും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാന്‍ അനുവദിക്കില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു.

തട്ടിപ്പ് കേസിൽ വെള്ളിയാഴ്ചയാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. കേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ട സുധാകരന് നേരത്തെ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

logo
The Fourth
www.thefourthnews.in