'അപേക്ഷ വിളിച്ചതും നിയമിച്ചതും താങ്കൾ, തെറ്റുണ്ടെങ്കിൽ ഉത്തരവാദിയും'; കാലടി മുൻ വിസി പ്രൊ. എംവി നാരായണന്റെ തുറന്ന കത്ത്

'അപേക്ഷ വിളിച്ചതും നിയമിച്ചതും താങ്കൾ, തെറ്റുണ്ടെങ്കിൽ ഉത്തരവാദിയും'; കാലടി മുൻ വിസി പ്രൊ. എംവി നാരായണന്റെ തുറന്ന കത്ത്

തന്നെ അപമാനിച്ചതില്‍ മാപ്പ് ചോദിക്കണമെന്നും ചാൻസിലർ സ്ഥാനത്തുനിന്ന് ഒഴിയണമെന്നും എം വി നാരായണൻ ഗവർണറോട് കത്തിൽ ആവശ്യപ്പെടുന്നു

ഗവർണറും ചാൻസിലറുമായ ആരിഫ് മുഹമ്മദ് ഖാന് തുറന്ന കത്തുമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ പ്രൊഫ. എം വി നാരായണൻ. തന്നെ നിയമിച്ചതും രാജിവപ്പിച്ചതും ചാൻസിലർക്കു തന്നെയാണ് നിയമനത്തില്‍ വീഴ്ചയുണ്ടായെങ്കില്‍ ഉത്തരവാദിത്തമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വൈസ് ചാൻസിലർക്കായുള്ള അപേക്ഷ ക്ഷണിച്ചതു മുതല്‍ ഹൈക്കോടതിയുടെ വിധി വരെയുള്ള കാലയളവിലെ സംഭവ വികാസങ്ങൾ എം വി നാരായണൻ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സംഭവങ്ങളിലൊന്നും തനിക്ക് വീഴ്ചയുണ്ടായില്ലെന്നും ഉത്തരവാദിത്തം മുഴുവൻ ചാൻസിലർക്കാണെന്നും ഉറപ്പിക്കുകയാണ് മുൻ വി സി. തന്നെ അപമാനിച്ചതില്‍ മാപ്പ് ചോദിക്കണമെന്നും ചാൻസലിർ സ്ഥാനത്തുനിന്ന് ഒഴിയണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.

കത്തിലെ പ്രസക്ത ഭാഗങ്ങള്‍

പ്രിയപ്പെട്ട ആരിഫ് മുഹമ്മദ് ഖാന്‍

യു ജി സി നിയമനം പ്രകാരമല്ലായിരുന്നു എന്റെ നിയമനമെന്നും വൈസ് ചാന്‍സിലര്‍ ഓഫീസ് ഒഴിയണമെന്നുമുള്ള നിങ്ങളുടെ ഉത്തരവ് പ്രകാരം ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഓഫീസില്‍നിന്ന് ഒഴിവാക്കിയ വിവരം താങ്കള്‍ക്ക് ബോധ്യമുണ്ടല്ലോ. വിഷയത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാത്തതിനെത്തുടർന്ന് മാര്‍ച്ച് 21ന് ഞാന്‍ ഓഫീസ് ഒഴിഞ്ഞു. ഈ അപമാനം എനിക്ക് നേരിടേണ്ടി വന്നത് എന്റെ തെറ്റ് കൊണ്ടല്ലെന്നും ചാന്‍സലര്‍ ചെയ്ത ക്രമക്കേടുകളും തെറ്റുകളും മൂലമാണെന്നും ഇതുവരെയുള്ള സംഭവങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.

1. 1994ലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നിയമം പ്രകാരവും 2018ലെ യുജിസി ചട്ട പ്രകാരവും ചാന്‍സിലര്‍ എന്ന നിലയില്‍ താങ്കള്‍ 2021സെപ്റ്റംബര്‍ രണ്ടിന് വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്കുള്ള സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സര്‍ക്കാര്‍ നോമിനിയായ പ്രൊഫ. വികെ രാമചന്ദ്രന്‍, യുജിസി നോമിനിയായ പ്രൊഫ.‍ ശ്രീനിവാസ വരഖെഡി, സര്‍വകലാശാല സിന്‍ഡിക്കേറ്റ് നോമിനിയായ പ്രൊഫ. രാജന്‍ ഗുരുക്കള്‍ എന്നിവരടങ്ങിയതായിരുന്നു കമ്മിറ്റി.

2. നിങ്ങള്‍ രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി സെപ്റ്റംബര്‍ ഒൻപതിന് വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

3. ഈ വിജ്ഞാപനം പ്രകാരം ഒക്ടോബര്‍ ഒന്നിന് ഞാന്‍ അപേക്ഷ സമര്‍പ്പിച്ചു.

'അപേക്ഷ വിളിച്ചതും നിയമിച്ചതും താങ്കൾ, തെറ്റുണ്ടെങ്കിൽ ഉത്തരവാദിയും'; കാലടി മുൻ വിസി പ്രൊ. എംവി നാരായണന്റെ തുറന്ന കത്ത്
കാലിക്കറ്റ് വി സിക്ക് ആശ്വാസം, ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി; കാലടി വി സിക്ക് തിരിച്ചടി

4. സൂക്ഷ്മപരിശോധനയ്ക്കും യോഗ്യരായ അപേക്ഷകരെ പട്ടികപ്പെടുത്തിയതിനും ശേഷം സെലക്ഷന്‍ കമ്മിറ്റിയുമായുള്ള അഭിമുഖത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നെ ക്ഷണിച്ചു.

5. ഡിസംബര്‍ ആറിന് തിരുവനന്തപുരത്തെ ചൈത്രം ഹോട്ടലില്‍ സെലക്ഷന്‍ കമ്മിറ്റിയുമായി നടന്ന ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുത്തു.

6. ''പ്രൊഫസര്‍ എം വി നാരായണന്‍ വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്ക് യോഗ്യനായ ആള്‍ മാത്രമല്ല, മികച്ച അപേക്ഷകന്‍ കൂടിയാണ്. മറ്റുള്ള അപേക്ഷകരേക്കാള്‍ ഉയര്‍ന്ന സ്ഥാനത്താണ് എം വി നാരായണന്‍. കമ്മിറ്റിയിലെ അംഗങ്ങള്‍ ഏകകണ്ഠമായും അസന്ദിഗ്ദമായും കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വകുപ്പ് പ്രൊഫസര്‍ എം വി നാരായണനെ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിക്കുന്നതിനു ശിപാര്‍ശ ചെയ്യുന്നു,'' എന്ന ശിപാര്‍ശ സെലക്ഷന്‍ കമ്മിറ്റി ഡിസംബര്‍ ആറിന് താങ്കള്‍ക്ക് കൈമാറി.

എം വി നാരായണൻ
എം വി നാരായണൻ

7. സംസ്ഥാനത്തെ വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുണ്ടായെന്നും സംസ്‌കൃത സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഒരു ശിപാര്‍ശ മാത്രം നല്‍കി തന്റെ അധികാരം ഇല്ലാതാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ശ്രമിച്ചെന്നുമാരോപിച്ച് താങ്കള്‍ മുഖ്യമന്ത്രിക്ക് കത്തയച്ച വിവരം 2021 ഡിസംബര്‍ 10ന് പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞു. 'യുജിസി ചട്ടം പ്രകാരം മൂന്ന് പേരടങ്ങിയ പാനലുണ്ടായിരിക്കണം. അവരില്‍ ഒരാളെ നിയമിക്കാനുള്ള അവകാശം ചാന്‍സലര്‍ക്കാണ്. അപേക്ഷ സമര്‍പ്പിച്ച ഏഴ് പേരില്‍ ഒരാള്‍ക്ക് മാത്രമേ ആവശ്യത്തിനുള്ള യോഗ്യതയുണ്ടായിരുന്നുള്ളൂവെന്നാണ് സെര്‍ച്ച് കമ്മിറ്റി പറയുന്നത്. മറ്റ് ആറ് പേര്‍ പരിഗണിക്കാന്‍ യോഗ്യരല്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റി പറയുന്നത്,'' എന്നുള്ള നിങ്ങളുടെ പ്രസ്താവനയും മാധ്യമങ്ങളില്‍ കണ്ടു.

8. 2022 ഡിസംബര്‍ 12ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിക്കുകയും നിങ്ങളുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

9. എന്നെ സര്‍വകലാശാല വൈസ് ചാന്‍സfലറായി നിയമിച്ചുകൊണ്ട് 2022 മാര്‍ച്ച് ഏഴിന് നിങ്ങള്‍ വിജ്ഞാപനമിറക്കി. അതില്‍ 1994ലെ സര്‍വകലാശാല നിയമത്തിലെ വകുപ്പ് 24 (3) പ്രകാരവും 2018ലെ യുജിസി ചട്ടവും അനുസരിച്ചാണ് നിയമനമെന്ന് പറഞ്ഞിരുന്നു.

10- മാര്‍ച്ച് എട്ടിന് നിങ്ങളുടെ നിയമന ഉത്തരവ് നല്ല വിശ്വാസത്തോടെ സ്വീകരിക്കുകയും വൈസ് ചാന്‍സിലറായി ചുമതലയേല്‍ക്കുകയും ചെയ്തു.

'അപേക്ഷ വിളിച്ചതും നിയമിച്ചതും താങ്കൾ, തെറ്റുണ്ടെങ്കിൽ ഉത്തരവാദിയും'; കാലടി മുൻ വിസി പ്രൊ. എംവി നാരായണന്റെ തുറന്ന കത്ത്
സംസ്‌കൃത സര്‍വകലാശാല വി സി നിയമനത്തിലെ ക്രമക്കേട്; ഒരാളെ മാത്രം ശുപാര്‍ശ ചെയ്തതിന്റെ രേഖകള്‍ പുറത്ത്

11- ഏഴ് മാസത്തിനുശേഷം ഒക്ടോബര്‍ 23ന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിങ്ങളുടെ ഉത്തരവ് അറിയിക്കുന്നതിനായി എനിക്ക് ഒരു നോട്ടീസ് അയച്ചു. എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മറ്റ് എട്ട് വൈസ് ചാന്‍സലറോടൊപ്പം എന്റെ നിയമനവും യുജിസി ചട്ടങ്ങള്‍ക്കെതിരാണെന്നും പിറ്റേന്ന് രാവിലെ 11.30ന് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

12- പ്രസ്തുത നോട്ടീസ് അടുത്ത ദിവസം പ്രത്യേക വിചാരണയിലൂടെ ഹൈക്കോടതി മാറ്റിവെച്ചു.

13- 2022 ഒക്ടോബര്‍ 24ന് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുകയും എന്റെ നിയമനം നിയമവിരുദ്ധമായി പ്രഖ്യാപിക്കാത്തതിന്റെ കാരണം വിശദീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

14- ഹൈക്കോടതി വിധി പ്രകാരം ഡിസംബര്‍ 12നും 24നും രണ്ട് വാദംകേള്‍ക്കല്‍ നിങ്ങള്‍ നടത്തി.

15- 2024 മാര്‍ച്ച് ഏഴിന് എന്റെ നിയമനം യുജിസി ചട്ടങ്ങള്‍ അനുസരിച്ചല്ലെന്നും ഞാന്‍ ഓഫീസ് ഒഴിയണമെന്നും ആവശ്യക്കൊണ്ട് നിങ്ങള്‍ ഉത്തരവിറക്കി.

16- മാര്‍ച്ച് 21ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചു.

മുകളില്‍ വിവരിച്ച സംഭവങ്ങളില്‍നിന്ന്, സംസ്‌കൃത സര്‍വകലാശാല വിസിയായി എന്നെ തിരഞ്ഞെടുത്തതിലും നിയമിച്ചതിലും ഒഴിവാക്കിയതിലും നേതൃത്വം നല്‍കിയത് നിങ്ങളാണെന്ന് മനസിലാകും. മുഴുവന്‍ പ്രക്രിയകളും നിലവിലുള്ള ചട്ടങ്ങള്‍ക്കനുസൃതമാണെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമായിരുന്നു. നിങ്ങളുടെ അധികാരികള്‍ അറിയിച്ച പദവിയിലേക്ക് അപേക്ഷിച്ചു, നിങ്ങള്‍ രൂപീകരിച്ച, നിങ്ങളുടെ ഉത്തരവ് അംഗീകരിച്ച സെലക്ഷന്‍ കമ്മിറ്റിയുമായി ചര്‍ച്ചയ്ക്കിരുന്നു എന്ന തെറ്റ് മാത്രമാണ് ഞാന്‍ ചെയ്തത്.

ഞാന്‍ ഉത്തരവാദിത്തപ്പെട്ട അക്കാദമികും സ്‌കോളറുമാണ്. വിദ്യാഭ്യാസത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ചയാളാണ്. പല രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. പ്രശസ്തരായ അധ്യാപകരുടെയും പല തലമുറകളിലെ വിദ്യാര്‍ഥികളുടെയും ബഹുമാനം ഏറ്റുവാങ്ങിയയാളാണ്. സാഹിത്യനിരൂപണത്തിനുള്ള സാഹിത്യ അക്കാദമി പുരസ്‌കാരമടക്കമുള്ള ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

എന്റെ ജീവിതകാലത്തെ കരിയര്‍ മുഴുവന്‍ ഇപ്പോള്‍ നിന്ദ്യയുടെയും അപമാനത്തിന്റെയും ഇരുണ്ട നിഴലിലാണ്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദിത്വമില്ലായ്മയ്ക്കും നന്ദി. മാന്യതയുടെ ഒരു ചെറിയ അംശമെങ്കിലും നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അംഗീകരിക്കുകയും ചെയ്ത് നിങ്ങള്‍ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് രാജിവെക്കുക. ധൈര്യവും സത്യസന്ധതയും നിങ്ങള്‍ക്കുണ്ടെങ്കില്‍ പരസ്യമായി ക്ഷമാപണം നടത്തുകയെന്നും എം വി നാരായണൻ കത്തിൽ പറയുന്നു.

ഇരുവരും ആദ്യം കണ്ട സമയത്തെ ഓർമിപ്പിച്ച്, ശ്രീനാരയണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിലെ അദ്ദേഹത്തിന്റെ തന്നെ വിവർത്തന വരികള്‍ ഉദ്ധരിച്ചാണ് എം വി നാരായണൻ കത്ത് അവസാനിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in