'പറഞ്ഞതിൽ കുറ്റബോധമില്ല, കറുത്തവർക്ക് സൗന്ദര്യമില്ലെന്ന് തന്നെയാണ് അഭിപ്രായം'; വര്‍ണവെറി ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ

'പറഞ്ഞതിൽ കുറ്റബോധമില്ല, കറുത്തവർക്ക് സൗന്ദര്യമില്ലെന്ന് തന്നെയാണ് അഭിപ്രായം'; വര്‍ണവെറി ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ

സൗന്ദര്യമുള്ളവർക്കുള്ള കലയാണ് മോഹിനിയാട്ടമെന്ന് സത്യഭാമ

നര്‍ത്തകന്‍ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെ ലക്ഷ്യമിട്ട് നടത്തിയ വര്‍ണവെറി പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച് കലാമണ്ഡലം സത്യഭാമ. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾക്കു മുൻപിൽ അവകാശപ്പെട്ട സത്യഭാമ കറുത്ത നിറം ഉള്ളവര്‍ക്ക് സൗന്ദര്യമില്ലെന്നാണ് കരുതുന്നതെന്നും പറഞ്ഞതിൽ കുറ്റബോധമില്ലെന്നും കൂട്ടിച്ചേർത്തു.

സൗന്ദര്യമില്ലാത്തവർ മോഹിനിയാട്ടത്തിലേക്ക് വരേണ്ടെന്നും മോഹിനിയാട്ടം സൗന്ദര്യമുള്ളവർക്കുള്ള കലയാണെന്നും തിരുവനന്തപുരത്ത് വസതിയിൽ ചെന്നുകണ്ട മാധ്യമപ്രവർകരോട് സത്യഭാമ പറഞ്ഞു.

"വർണവെറി നടന്നുവെന്നതിന് പോലീസിനും കോടതിയ്ക്കും തെളിവു വേണ്ടേ? തന്റെ പരാമർശങ്ങളിലൊന്നും ആരുടേയും പേര് പരാമർശിച്ചിട്ടില്ല. വ്യക്തിയുടെ പേര് പറഞ്ഞാലേ കുഴപ്പമുള്ളൂ. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല,'' സത്യഭാമ പറഞ്ഞു.

മോഹിനിയാട്ടം അവതരിപ്പിക്കേണ്ടത് മോഹിനിയാകണം, മോഹനൻ അല്ല. കറുത്ത കുട്ടികൾക്ക് എപ്പോഴെങ്കിലും സൗന്ദര്യ മത്സരത്തിൽ ഫസ്റ്റ് കിട്ടിയിട്ടുണ്ടോ? സൗന്ദര്യമില്ലാത്തവർ മോഹിനിയാട്ടത്തിലേക്ക് വരണ്ട. മോഹിനിയാട്ടം സൗന്ദര്യമുള്ളവർക്കുള്ള കലയാണ്. സൗന്ദര്യവും അഭിനയവും നോക്കിയാണ് കലോത്സവത്തില്‍ മാര്‍ക്കിടുന്നത്.

'പറഞ്ഞതിൽ കുറ്റബോധമില്ല, കറുത്തവർക്ക് സൗന്ദര്യമില്ലെന്ന് തന്നെയാണ് അഭിപ്രായം'; വര്‍ണവെറി ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ
'പട്ടികജാതി കലാകാരന് തുടരാനാവാത്ത അവസ്ഥ'; കാക്കയുടെ നിറമെന്ന കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിനെതിരെ ആർഎൽവി രാമകൃഷ്ണൻ

കാക്കയുടെ നിറം, പെറ്റ തള്ള സഹിക്കില്ല എന്നൊക്കെ പറഞ്ഞതിൽ കുറ്റബോധമില്ലെന്നായിരുന്നു സത്യഭാമയുടെ പ്രതികരണം. പറഞ്ഞതിൽ യാതൊരു തെറ്റുമില്ല. ഞാൻ പറഞ്ഞത് എന്റെ അഭിപ്രായമാണ്. ഇനിയും പറയും. എന്റെ കലയുമായി വരുന്ന പ്രശ്നങ്ങളിൽ ഞാൻ പ്രതികരിക്കും.

കറുത്ത നിറമുള്ളവരെ മോഹിനിയാട്ടം പഠിപ്പിക്കില്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പഠിപ്പിക്കുമെന്നും മത്സരങ്ങൾക്ക് അയക്കില്ലെന്നും അവർ പറഞ്ഞു. സൗന്ദര്യമില്ലാത്തതിനാൽ മാർക്ക് ലഭിക്കില്ല. മത്സരിക്കുന്ന പല കുട്ടിൾക്കും മേക്കപ്പിന്റെ ബലത്തിലാണ് മാർക്ക് ലഭിക്കുന്നത്.

ലിം​ഗ- നിറവ്യത്യാസങ്ങൾ കാണിക്കുന്നത് ഒരു കലാകാരിക്ക് ചേർന്നതാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോ​ദ്യത്തിന് എന്താ ചേരാത്തതെന്നായിരുന്നു സത്യഭാമയുടെ മറുപടി. നിങ്ങളുടെ തൊഴിൽപോലെയല്ലെന്നും ഇതിന് അത്യാവശ്യം സൗന്ദര്യം വേണമെന്നും സത്യഭാമ പറഞ്ഞു.

അതേസമയം, രാമകൃഷ്ണന് പിന്തുണയുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവും ആരോഗ്യമന്ത്രി വീണാ ജോർജും രംഗത്തെത്തി.

''പ്രിയപ്പെട്ട അനിയാ, പുഴുക്കുത്ത് പിടിച്ച മനസ്സുകളുള്ളവര്‍ എന്തും പറയട്ടെ, നിങ്ങള്‍ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനനായ കലാകാരനാണ്,'' എന്നായിരുന്നു മന്ത്രി ബിന്ദു ഫേസ്‌ബുക്കില്‍ കുറിച്ചത്.

"പ്രതിഭാധനനായ ആർഎൽവി രാമകൃഷ്ണനെതിരെയുള്ള വർണ-ജാതി വിവേചനവും നിന്ദയും അത്യന്തം അപലപനീയം. അദ്ദേഹത്തിനെതിരായുള്ള പരാമർശങ്ങൾ കേരളീയ സമൂഹത്തിന് അപമാനം. പ്രിയ രാമകൃഷ്ണൻ അങ്ങ് സൃഷ്ടിച്ചത് മോഹിനിയാട്ടത്തിലെ പുതിയ ചരിത്രമാണ്. അങ്ങയ്ക്ക് ഐക്യദാർഢ്യം," വീണാ ജോർജ് കുറിച്ചു.

logo
The Fourth
www.thefourthnews.in