ജാഗ്രതയില്ലെങ്കിൽ കാപ്പ പോലുള്ള നിയമങ്ങളുടെ ഉദ്ദേശ്യം തന്നെ പരാജയപ്പെടും:  ഹൈക്കോടതി

ജാഗ്രതയില്ലെങ്കിൽ കാപ്പ പോലുള്ള നിയമങ്ങളുടെ ഉദ്ദേശ്യം തന്നെ പരാജയപ്പെടും: ഹൈക്കോടതി

നടപടി ക്രമങ്ങൾ പാലിക്കാതെ കാപ്പ ചുമത്തിയത് കോടതി റദ്ദാക്കി

ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ ( കാപ്പ ) പോലുള്ള നിയമങ്ങളുടെ ലക്ഷ്യങ്ങൾ തന്നെ പരാജയപെടുമെന്ന് ഹൈക്കോടതി. വയനാട് സ്വദേശിക്ക് കാപ്പ ചുമത്തിയ നടപടി റദ്ദാക്കിയാണ് ജസ്റ്റിസ് പി ബി സുരേഷ്കുമാർ ജസ്റ്റിസ് സി എസ് സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നടപടി ക്രമങ്ങൾ പാലിക്കാതെ പിതാവിനെ പോലിസ് തടങ്കലിലാക്കിയെന്ന് കാണിച്ച് മകൾ നൽകിയ ഹേബിയസ് കോർപസ് ഹർജി അനുവദിച്ചാണ് കോടതി നിർദേശം.

നടപടി ക്രമങ്ങൾ പാലിക്കാതെ പിതാവിനെ പോലിസ് തടങ്കലിലാക്കിയെന്ന് കാണിച്ച് മകൾ നൽകിയ ഹേബിയസ് കോർപസ് ഹർജി അനുവദിച്ചാണ് കോടതി നിർദേശം

വയനാട് സ്വദേശിയെ തുടർച്ചയായി കുറ്റക്യത്യത്തിൽ ഏർപെട്ടതിന്റെ പേരിലാണ് റൗഡി ലിസ്റ്റിൽ ഉൾപെടുത്തി കാപ്പ ചുമത്തിയത്. പ്രതി 2022 ജൂണ്‍ 17 നാണ് അവസാനമായി കുറ്റക്യത്യത്തിൽ ഏർപെട്ടത്. ജൂണ്‍ 23 ന് അറസ്റ്റ് ചെയ്യുകയും അന്നു തന്നെ ജാമ്യത്തിൽ വിടുകയും ചെയ്തു. 2022 സെപ്റ്റംബർ 9നാണ് ഇയാളെ കാപ്പ പ്രകാരം തടങ്കലിലാക്കുന്നതുമായി ബന്ധപ്പെട്ട് മാനന്തവാടി പോലിസ് സ്റ്റേഷനിൽ നിന്നും ഉന്നത ഉദ്യോഗസ്ഥന് പ്രപ്പോസൽ നൽകിയത്. പ്രപ്പോസൽ നൽകുന്നതിന് കേസിലെ രേഖകൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് മൂന്നുമാസത്തിലേറെ സമയം എടുത്തതെന്നാണ് പോലിസിന്റെ വിശദീകരണം. തുടർന്ന് കുറ്റക്യത്യത്തിൽ ഏർപെട്ട് അഞ്ച് മാസവും 24 ദിവസവും കഴിഞ്ഞാണ് കാപ്പ പ്രകാരം തടവിലാക്കിയുള്ള ഉത്തരവിറങ്ങുന്നത്. ഇത്തരത്തിൽ കാപ്പ ചുമത്തി തടങ്കലിലാക്കിയതിൽ നടപടി ക്രമങ്ങളിൽ വീഴ്ച സംഭവിച്ചുവെന്ന് ഹർജിക്കാരി കോടതിയെ അറിയിച്ചു.

ജാഗ്രതയില്ലെങ്കിൽ കാപ്പ പോലുള്ള നിയമങ്ങളുടെ ഉദ്ദേശ്യം തന്നെ പരാജയപ്പെടും:  ഹൈക്കോടതി
വേനലവധി ഇനി ഏപ്രിൽ ആറ് മുതൽ; അധ്യയന വർഷത്തിൽ 210 പ്രവൃത്തി ദിനം

അറസ്റ്റ് ചെയ്ത പ്രതിയെ അന്നു തന്നെ ജാമ്യത്തിൽ വിട്ട ശേഷം അഞ്ച് മാസവും 24 ദിവസത്തിനും ശേഷമാണ് തടങ്കലിലാക്കാൻ ഉത്തരവിട്ടതിലെ കാലതാമസം സംബന്ധിച്ച് പോലിസിനോട് കോടതി വിശദീകരണം തേടിയിരുന്നു. പ്രതിയുമായി ബന്ധപ്പെട്ട നാല് കേസുകളിലെ രേഖകൾ ശേഖരിക്കുന്നതിനാണ് ഇത്രയും കാലതാമസമുണ്ടായതെന്നായിരുന്നു വിശദീകരണം. എന്നാൽ മാനന്തവാടി പോലിസ് സ്റ്റേഷനിലെ തന്നെ നാല് കേസുകളിലെ രേഖകളാണ് ശേഖരിച്ചത്. ഇതിന് ഇത്രയും കാലതാമസമുണ്ടായി എന്ന വിശദീകരണം ത്യപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് കാപ്പ ചുമത്തിയ ഉത്തരവ് റദ്ദാക്കിയത്.

logo
The Fourth
www.thefourthnews.in