കരുവന്നൂര്‍ സഹകരണ ബാങ്ക്
കരുവന്നൂര്‍ സഹകരണ ബാങ്ക്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: അറസ്റ്റ് ചെയ്തവർക്ക് ഉന്നതരുമായി ബന്ധമെന്ന് ഇ ഡി കോടതിയിൽ

കൂടുതൽ ചോദ്യം ചെയ്യുന്നതിനായി രണ്ട് പ്രതികളെയും കോടതി വെള്ളിയാഴ്ച വൈകിട്ട് നാലുവരെ ഇ ഡിയുടെ കസ്റ്റഡിയിൽ വിട്ടു

കരുവന്നൂർ ബാങ്ക് വായ്‌പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവർക്ക് ഉന്നതരുമായി ബന്ധമുണ്ടെന്ന് ഇ ഡി കോടതിയിൽ. കേസിലുൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചും ഇവർ തട്ടിയെടുത്ത പണത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കളെക്കുറിച്ചുമുള്ള വിവരങ്ങൾ ഇവരിൽ നിന്ന് ലഭിക്കേണ്ടതുണ്ടെന്നും ഇ ഡി വ്യക്തമാക്കി. കേസിൽ പ്രതികളായ തൃശൂർ കോലഴി സ്വദേശി പി സതീഷ് കുമാർ, കൊടുങ്ങല്ലൂർ പെരിഞ്ഞനം സദേശി പി പി കിരൺ എന്നിവരെ എറണാകുളത്തെ പ്രത്യേക കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി രണ്ട് പ്രതികളെയും കോടതി വെള്ളിയാഴ്ച വൈകിട്ട് നാലുവരെ ഇ ഡിയുടെ കസ്റ്റഡിയിൽ വിട്ടു.

കരുവന്നൂര്‍ സഹകരണ ബാങ്ക്
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 15 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി, ബിനാമി വായ്പകൾ എ സി മൊയ്തീന്റെ നിർദേശ പ്രകാരമെന്ന് ഇ ഡി

സഹകരണ സംഘത്തിന്റെ പ്രവർത്തന പരിധിക്ക് പുറത്ത് താമസിക്കുന്ന വ്യക്തികൾക്ക് അംഗത്വം നൽകരുതെന്ന വ്യവസ്ഥ ലംഘിച്ച് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ കൊടുങ്ങല്ലൂർ സ്വദേശിയായ കിരണിന് അംഗത്വം നൽകിയെന്നും ഇയാളുടെയും മറ്റ് 51 അംഗങ്ങളുടെയും പേരിൽ ഇയാൾക്ക് 24.56 കോടി രൂപ വായ്പ നൽകിയെന്നും ഇ ഡി സമർപിച്ച റിപ്പോർട്ടിൽ പറയുന്നു. കിരണിന് നൽകിയ വായ്പ പലിശയടക്കം 48.57 കോടി രൂപ വരും. ഈ തുക പല വ്യക്തികളുടെ അക്കൗണ്ടുകളിലേക്കും കിരണിന്റെ ബിസിനസ് സ്ഥാപനങ്ങളിലേക്കും പോയെന്ന് കണ്ടെത്തി.

കരുവന്നൂര്‍ സഹകരണ ബാങ്ക്
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ചോദിച്ചെങ്കിലും തന്റെയും ഭാര്യയുടെയും ഓരോ അക്കൗണ്ടുകളുടെ വിവരങ്ങളാണ് നൽകിയത്. പിന്നീട് ചോദ്യം ചെയ്തപ്പോൾ കരുവന്നൂർ ബാങ്കിൽ നിന്ന് ലഭിച്ച തുക സതീഷ് കുമാറിന്റെ വായ്പകൾ അടച്ചുതീർക്കാൻ നൽകിയെന്ന് പറഞ്ഞു. വായ്പാ തുകയുടെ വിവരങ്ങളോ സതീഷിന് നൽകിയ തുകയുടെ തെളിവുകളോ നൽകിയില്ല.

കിരൺ വായ്പയെടുത്ത തുക നേരിട്ടും അല്ലാതെയും സതീഷ് കുമാറിനാണ് നൽകിയതെന്ന് കണ്ടെത്തി. 24.56 കോടി രൂപ വായ്പയെടുത്തതിൽ 14 കോടിയിലേറെ രൂപ സതീഷിനു നൽകിയെന്നും കിരൺ പറയുന്നു. എന്നാൽ കരുവന്നൂർ ബാങ്കിൽ നിന്ന് കിരൺ എടുത്ത തുകയിൽ 2.15 കോടി രൂപ മാത്രമാണ് തനിക്കു ലഭിച്ചതെന്നാണ് സതീഷ് കുമാർ നൽകിയ മൊഴി.

logo
The Fourth
www.thefourthnews.in