കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് ഇഡി നോട്ടീസ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് ഇഡി നോട്ടീസ്

നേരത്തെ കേസിൽ ആദ്യഘട്ട കുറ്റപത്രം ഇഡി സമർപ്പിച്ചിരുന്നു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന്റെ(ഇഡി) നോട്ടീസ്. നവംബർ 25 ന് ഇഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കേസിൽ രണ്ടാം ഘട്ട അന്വേഷണം ആരംഭിച്ചതോടെയാണ് ഇഡി സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

നേരത്തെ കേസിൽ ആദ്യഘട്ട കുറ്റപത്രം ഇഡി സമർപ്പിച്ചിരുന്നു. 55 പേരുകളായിരുന്നു പ്രതിപട്ടികയിൽ ഉണ്ടായിരുന്നത്. കേസിലെ പ്രതികളുടെ സ്വാഭാവിക ജാമ്യം തടയുന്നതിനാണ് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് ഇഡി നോട്ടീസ്
കരുവന്നൂര്‍ ഒരു കറുത്ത വറ്റ് മാത്രമോ?

കേസിലെ പ്രതികളായ സതീഷ്‌കുമാറിന്റെയും പി പി കിരണിന്റെയും അറസ്റ്റ് സെപ്റ്റംബർ 4നാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബർ 26ന് സി പി എം നേതാവ് പി ആർ അരവിന്ദാക്ഷനും കരുവന്നൂർ ബാങ്കിലെ മുൻ അക്കൗണ്ടന്റും അറസ്റ്റിലായി. കരുവന്നൂരിൽ കോടികളുടെ കള്ളപ്പണമിടപാട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

90 കോടി രൂപയുടെ കള്ളപ്പണ ഇടപാടിലാണ് 12,000 പേജുള്ള പ്രാഥമിക കുറ്റപത്രത്തിൽ ആരോപിക്കുന്നത്. 50 പ്രതികളും 5 കമ്പനികളുമാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. പതിനഞ്ച് കോടിയിലേറെ രൂപ ബാങ്കിൽ നിന്ന് തട്ടിയ റബ്‌കോ കമ്മീഷൻ ഏജൻറ് കൂടിയായ എ കെ ബിജോയാണ് കേസിൽ ഒന്നാം പ്രതി. ഇയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളും മറ്റൊരു പ്രതിയായ പി പി കിരണിന്റെ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികളുമായിരുന്നു പ്രതിപട്ടികയിൽ ഉള്ളത്.

logo
The Fourth
www.thefourthnews.in