സോളാര്‍ തിരിച്ചടിക്കുന്നു, ഷോക്കേറ്റ് ഗണേഷ് കുമാര്‍

പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതി ചേര്‍ക്കുകയായിരുന്നുവെന്ന സിബിഐ കണ്ടെത്തലിന് പിന്നാലെ പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമായിക്കഴിഞ്ഞു

ഉമ്മന്‍ ചാണ്ടി അന്തരിച്ചു. പുതുപ്പള്ളിയില്‍ റിക്കോര്‍ഡ് ഭൂരിപക്ഷത്തിന് യുഡിഎഫ് വിജയിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയെ വീഴ്ത്താന്‍ നോക്കിയ സോളാര്‍ കേസ് ഇടതുപക്ഷത്തെ തിരിഞ്ഞു കൊത്തുകയാണോ? സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുഢാലോചന നടത്തിയത് ഇടതുപക്ഷത്തോടൊപ്പമുള്ള കെ ബി ഗണേഷ് കുമാര്‍ ആണെന്ന് പറഞ്ഞതോടെ വിവാദം കത്തുകയാണ്. പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതി ചേര്‍ക്കുകയായിരുന്നുവെന്ന സിബിഐ കണ്ടെത്തലിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമായിരിക്കുന്നത്.

സോളാര്‍ തിരിച്ചടിക്കുന്നു, ഷോക്കേറ്റ് ഗണേഷ് കുമാര്‍
സോളാർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സിബിഐ, ഗണേഷ് കുമാറിന് പങ്കെന്ന് റിപ്പോർട്ട്

സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി ജയിലില്‍ക്കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ആ കത്തിന്റെ പിറവി. ഉമ്മന്‍ചാണ്ടിയുടെ പേരോ അദ്ദേഹത്തെയോ പരാമര്‍ശിച്ചുകൊണ്ട് ഒന്നും തന്നെ അന്ന് ആ കത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഗേണഷ്‌കുമാര്‍ സഹായിയെ വിട്ട് കത്ത് കൈവശപ്പെടുത്തിയ ശേഷം ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതി ചേര്‍ക്കുകയായിരുന്നു. ഇങ്ങനെയാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ പറയുന്നത്. ഗണേഷ് കുമാറിന്റെ അടുത്ത ബന്ധുവായ ശരണ്യ മനോജിനും വിവാദ ദല്ലാള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും സിബിഐ പറയുന്നു. പിന്നീട് കേസുമായി മുന്നോട്ട് പോകാന്‍ പരാതിക്കാരിക്ക് പിന്തുണ നല്‍കിയത് ഈ വിവാദ ദല്ലാള്‍ ആണെന്നും റിപ്പോര്‍ട്ടിലുണ്ട്.

സോളാര്‍ തിരിച്ചടിക്കുന്നു, ഷോക്കേറ്റ് ഗണേഷ് കുമാര്‍
ആവശ്യപ്പെട്ടാൽ ഇ ഡിക്ക് മുന്നിൽ ഹാജരാകും; കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പി കെ ബിജു

പുതുപ്പള്ളിയിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ മറ്റൊരു രാഷ്ട്രീയ സാഹചര്യം കൂടി ഇടതുപക്ഷത്തിനെതിരെ ഉടലെടുത്തിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വരെ കോണ്‍ഗ്രസ് നേതാക്കള്‍ ഗുഢാലോചനയുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ത്തി കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നുള്ള കാര്യം വ്യക്തമാകുമെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ക്രൂരവും നാണം കെട്ടതുമായ രാഷ്ട്രീയ ഗൂഢാലോചനയാണ് സോളാര്‍ കേസില്‍ നടന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസ നേതാവ് ഷാഫി പറമ്പില്‍ പ്രതികരണം. ഗണേഷ് കുമാറിനെതിരെ കേസെടുക്കണമെന്ന ആവശ്യവും അദ്ദേഹം ഉയര്‍ത്തിക്കഴിഞ്ഞു.

സോളാര്‍ തിരിച്ചടിക്കുന്നു, ഷോക്കേറ്റ് ഗണേഷ് കുമാര്‍
പാകിസ്താന്‍ പേസര്‍മാരെ 'നിശബ്ദരാക്കി' ഇന്ത്യ; സഹായിച്ചത് ശ്രീലങ്കക്കാരന്‍!

എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് യുഡിഎഫിലേക്ക് ഒരു പാലം ഇടാമെന്ന് ഗണേഷ്‌കുമാര്‍ വിചാരിച്ചിട്ടുങ്കെില്‍ ആ പാലം പൊളിച്ചിരിക്കുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശവും കത്തില്‍ ഉണ്ടായിരുന്നില്ല എന്ന് അന്നും ഇന്നും എപ്പോഴും പറയും എന്നാണ് ആരോപണ വിധേയനായ ശരണ്യ മനോജ് മാധ്യമങ്ങളോട് പറഞ്ഞത്. ഗൂഢാലോചനയില്‍ എങ്ങനെ പങ്കാളികളായി എന്നതിനെക്കുറിച്ച് മനസ്സിലായിട്ടില്ലെന്നും അങ്ങനൊരു ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ശരണ്യ മനോജ് പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട അസംബന്ധ രാഷ്ട്രീയത്തിന്റെ കെട്ട കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പുതിയ വിവാദത്തോടെ ഇതൊക്കെ അവസാനിക്കുമോ അതോ മറ്റൊരു രൂപത്തില്‍ കേരളത്തിന്റെ അധികാര രാഷ്ട്രീയത്തിന്റെ ജീര്‍ണതകള്‍ വെളിപ്പെടുമോ എന്നൊക്കെ, വരും ദിവസങ്ങളില്‍ കാണാം. നാളെ നിയമ സഭ സമ്മേളനവും ആരംഭിക്കുകയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in