പരീക്ഷയ്ക്കിടെ ബോധരഹിതയായ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവം: കേന്ദ്ര സർവകലാശാല അധ്യാപകന് സസ്പെൻഷൻ

പരീക്ഷയ്ക്കിടെ ബോധരഹിതയായ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവം: കേന്ദ്ര സർവകലാശാല അധ്യാപകന് സസ്പെൻഷൻ

കാസർഗോഡ് പെരിയ കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഇഫ്തിക്കർ അഹമ്മദിനെ ആണ് സസ്പെൻഡ് ചെയ്തത്

വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കാസർഗോഡ് പെരിയ കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഇഫ്തികർ അഹമ്മദിന് സസ്പെൻഷൻ. പരീക്ഷയ്ക്കിടെ തലകറങ്ങിയ വീണ വിദ്യാര്‍ഥിനിയോട് ഇഫ്തികര്‍ അഹമ്മദ് ലൈംഗികാതിക്രമം കാട്ടിയെന്നായിരുന്നു പരാതി.

ആഭ്യന്തര പരാതി പരിഹാര കമ്മറ്റിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസലർ ഇൻ ചാർജ് ഡോ. കെ സി ബൈജുവിന്റെ നടപടി.

നവംബർ 13-നാണ് പരാതിക്കാസ്പദമായ സംഭവം. ഇന്റേണൽ മിഡ് ടേം പരീക്ഷ നടന്നുകൊണ്ടിരിക്കെ ബോധരഹിതയായ വിദ്യാർഥിനിയോട് ഇഫ്തികർ അഹമ്മദ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി.

ക്ലാസിൽ ഇഫ്തികറിന്റെ സാന്നിധ്യം തന്നെ ഭീഷണിയാണെന്നും പെൺകുട്ടികൾ ഭയന്നു കഴിയുകയാണെന്നും പരാതിയിൽ പറയുന്നു. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് മറ്റ് വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയത്തോടെയാണ് പരാതി ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് കൈമാറിയത്.

പരീക്ഷയ്ക്കിടെ ബോധരഹിതയായ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവം: കേന്ദ്ര സർവകലാശാല അധ്യാപകന് സസ്പെൻഷൻ
കേന്ദ്ര സര്‍വകലാശാല അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി; ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി

വിശദമായ അന്വേഷണത്തിനുശേഷമാണ് ചെയർപേഴ്സൺ ഡോ. കെ എ ജെർമിന വൈസ് ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഇംഗ്ലീഷും താരതമ്യ പഠനവും വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. ഇഫ്തികർ അഹമ്മദ്.

പരാതി രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ളതും വ്യാജവുമാണെന്നായിരുന്നു ഇഫ്തികാര്‍ അഹമ്മദ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. കാര്യങ്ങള്‍ തെളിവ് സഹിതം പിന്നീട് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in