പ്രതിപക്ഷം സങ്കുചിതത്വം വെടിയണം, സർക്കാർ പരിപാടികൾ ബഹിഷ്കരിക്കുന്നത് ദൗര്‍ഭാഗ്യകരം: മുഖ്യമന്ത്രി

പ്രതിപക്ഷം സങ്കുചിതത്വം വെടിയണം, സർക്കാർ പരിപാടികൾ ബഹിഷ്കരിക്കുന്നത് ദൗര്‍ഭാഗ്യകരം: മുഖ്യമന്ത്രി

മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പരിശോധിക്കാനും പ്രശ്ന പരിഹാരം വേഗത്തിലാക്കാനുമാണ് മേഖലാ യോഗങ്ങൾ ചേരുന്നത്

കേരളീയം, നവകേരള സദസ് പരിപാടികൾ ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ദൗര്‍ഭാഗ്യകരമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം കേരളത്തിന്റെ തനതായ പരിപാടിയാണ്. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിപാടിയല്ല നവകേരളം. നമ്മുടെ നേട്ടങ്ങൾ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നതിനെ സങ്കുചിതമായി കാണുന്നത് എന്തിനാണ്?

സംസ്ഥാനത്ത് എന്തൊക്കെ നടന്നിട്ടുണ്ട്, ഇനി നടപ്പാക്കാൻ എന്തൊക്കെ? ഇത് വിശദീകരിക്കാൻ സർക്കാറിന് മടിയില്ലല്ലോ. 41 മണ്ഡലം പ്രതിപക്ഷ എംഎൽഎമാർ ആണല്ലോ നേതൃത്വം നൽകേണ്ടത്. അത് ബഹിഷ്കരിക്കുന്നതെന്തിന്?പ്രതിപക്ഷത്തിന്റെ നിലപാട് ഇനിയെങ്കിലും ആലോചിച്ചു തിരുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് ശ്രമിക്കുന്നത്. സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങൾ ഭാവിയിലെ ഉന്നമനത്തിന് സഹായകമാകും. അതിൽ, പ്രതിപക്ഷ എം എൽ എമാരും വരണമെന്നാണ് ഞങ്ങൾ കണക്കാക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സർക്കാരിന്റെ നേട്ടങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാന്‍ ലക്ഷ്യമിടുന്നു. മേഖലാ യോഗങ്ങൾ സംഘടിപ്പിച്ച് ജനങ്ങളിലേക്ക് പദ്ധതികൾ നേരിട്ടെത്തിക്കാനും സമയബന്ധിതമായി പരിഹാരം കാണാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഒക്ടോബർ മൂന്നിന് എറണാകുളത്തും അഞ്ചിന് കോഴിക്കോട്ടും മേഖലാ യോഗങ്ങൾ നടത്തും.

അതിദാരിദ്ര്യ നിർമാർജനം, ലൈഫ്, ഹരിത കേരളം, മലയോര ഹൈവേ, തീരദേശ പാത, ദേശീയപാത തുടങ്ങിയവയാണ് ഓരോ യോഗത്തിലും പ്രധാനമായും ചർച്ചചെയ്യുന്നത്. ഓരോ ജില്ലയിലെയും പ്രശ്നം കളക്ടർമാർ അവലോകനം ചെയ്ത് ജില്ലാ തലത്തിൽ പരിഹാരം കാണും. സംസ്ഥാനതല പരിഹാരം വേണ്ടവ വകുപ്പുകളുമായി ഏകോപിപ്പിക്കും. ഭരണാനുമതി ലഭിക്കാത്ത പദ്ധതികൾക്ക് അത് ലഭ്യമാക്കും.

14 ജില്ലകളിൽ നിന്നായി 260 വിഷയങ്ങൾ അവലോകന യോഗത്തിലേക്ക് തിരഞ്ഞെടുത്തു. 241 വിഷയങ്ങൾ ജില്ലാതലത്തിൽത്തന്നെ പരിഹരിക്കും

മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പരിശോധിക്കാനും പ്രശ്ന പരിഹാരം വേഗത്തിലാക്കാനുമാണ് മേഖലാ യോഗങ്ങൾ ചേരുന്നത്. 14 ജില്ലകളിൽ നിന്നായി 260 വിഷയങ്ങൾ അവലോകന യോഗത്തിലേക്ക് തിരഞ്ഞെടുത്തു. 241 വിഷയങ്ങൾ ജില്ലാതലത്തിൽത്തന്നെ പരിഹരിക്കും. മാലിന്യനിർമാർജനത്തിന് അവബോധം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണ്. 2021 നവംബർ ഒന്നിന് മുൻപ് സംസ്ഥാനത്തെ അതിദരിദ്ര നിർമാർജനം 93 ശതമാനവും പൂർത്തിയാക്കും. ലൈഫ് ഭവനപദ്ധതിക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കാൻ കൂടുതൽ നടപടി സ്വീകരിക്കും. മുതലപ്പൊഴിയിൽ അപകടം ഇല്ലാതാക്കാൻ നടപടികൾ വേഗത്തിലാക്കും.

നവകേരള സദസിലെ പ്രതിപക്ഷ ബഹിഷ്‌കരണം നിർഭാഗ്യകരമായ നിലപാടാണെന്ന് മുഖ്യമന്ത്രി

മണിപ്പൂരിലെ ദുരിതബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവിടുന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ തുടർപഠനത്തിന് സൗകര്യം ഒരുക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ സർവകലാശാലയിലെ വിവിധ ക്യാമ്പസുകളിൽ 46 വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകിയത്. സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ നഷ്ടപ്പെട്ടുപോയവർ കോഴ്സ് പൂർത്തിയാക്കുമ്പോൾ അവ ഹാജരാക്കിയാൽ മതിയെന്ന് നിർദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in