ഇനി 'എച്ച്' ഇല്ല, ഡ്രൈവിങ് ടെസ്റ്റ് കടുപ്പിച്ചു; മേയ് ഒന്നു മുതൽ പ്രാബല്യത്തിൽ

ഇനി 'എച്ച്' ഇല്ല, ഡ്രൈവിങ് ടെസ്റ്റ് കടുപ്പിച്ചു; മേയ് ഒന്നു മുതൽ പ്രാബല്യത്തിൽ

നാലുചക്ര വാഹന ലൈസൻസിന് വേണ്ടി നിലവിൽ നടത്തുന്ന 'എച്ച്' ടെസ്റ്റ് ഇനിമുതൽ ഉണ്ടാവില്ല

കേരളത്തിലെ ഡ്രൈവിങ് ടെസ്റ്റിൽ പൂർണമായി പരിഷ്‌കാരം. ഇതുസംബന്ധിച്ച് ഉത്തരവ് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി. നാലുചക്ര വാഹന ലൈസൻസിന് വേണ്ടി നിലവിൽ നടത്തുന്ന 'എച്ച്' ടെസ്റ്റ് ഇനിമുതൽ ഉണ്ടാവില്ല.

ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റിന് കാലുകൊണ്ട് ഗിയർ മാറ്റുന്ന വാഹനം ഉപയോഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ ഉത്തരവിൽ പറയുന്നുണ്ട്. ഡ്രൈവിങ് പഠനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പതിനഞ്ച് വർഷത്തിൽ കൂടുതൽ പഴക്കം പാടില്ലെന്നും നിർദ്ദേശമുണ്ട്.

ഇനി 'എച്ച്' ഇല്ല, ഡ്രൈവിങ് ടെസ്റ്റ് കടുപ്പിച്ചു; മേയ് ഒന്നു മുതൽ പ്രാബല്യത്തിൽ
ആണ്‍കുഞ്ഞിനായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടേണ്ട രീതി കുറിച്ചുനൽകി; ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ യുവതി ഹൈക്കോടതിയില്‍

റോഡ് ടെസ്റ്റുകൾ റോഡിൽ തന്നെ നടത്തണം. ഗ്രൗണ്ടിൽ റോഡ് ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കും. വിവിധ തരത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള പരിശോധനയും ഡ്രൈവിങ് ടെസ്റ്റിൽ ഇനിമുതൽ ഉണ്ടാകും. ഡ്രൈവിങ് പഠിക്കുന്ന വാഹനങ്ങളുടെ ഡാഷ് ബോർഡിൽ ക്യാമറകൾ ഉണ്ടാവണമെന്നും ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റിന്റെ വീഡിയോ റെക്കോർഡ് ചെയ്ത് സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. ഈ ഡാറ്റ 3 മാസം സൂക്ഷിക്കണം.

ഉത്തരവ് മെയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും. 99 സിസിക്ക് മുകളിലായിരിക്കണം ടെസ്റ്റിന് ഉപയോഗിക്കുന്ന ഇരുചക്രവാഹനം. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി.

ഇനി 'എച്ച്' ഇല്ല, ഡ്രൈവിങ് ടെസ്റ്റ് കടുപ്പിച്ചു; മേയ് ഒന്നു മുതൽ പ്രാബല്യത്തിൽ
മെയ്തി വിഭാഗത്തിന് പട്ടികവർഗ സംവരണം നൽകില്ല; കലാപത്തിന് കാരണമായ വിവാദ ഉത്തരവ് തിരുത്തി മണിപ്പൂർ ഹൈക്കോടതി

20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തെ പരാജയപ്പെട്ടവരുമായിരിക്കും. ഇതിൽ കൂടുതൽ എണ്ണം ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും.

ലേണേഴ്‌സ് ടെസ്റ്റിന് അപേക്ഷിക്കുന്നവരുടെ എണ്ണവും ഇതനുസരിച്ച് നിജപ്പെടുത്തണം. ഡ്രൈവിങ് ടെസ്റ്റ് സ്‌കൂൾ ഇൻസ്ട്രക്ടർമാർക്ക് സർക്കാർ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്. പുതുക്കിയ നിർദ്ദേശങ്ങൾ മേയ് ഒന്നു മുതൽ നിലവിൽ വരും.

logo
The Fourth
www.thefourthnews.in