തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിനെ സംരക്ഷിക്കാതെ സര്‍ക്കാര്‍, ആരോപണം ഗുരുതരമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം

തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിനെ സംരക്ഷിക്കാതെ സര്‍ക്കാര്‍, ആരോപണം ഗുരുതരമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം

ആന്റണി രാജുവിന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള കേസ് എന്ന വാദം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു

തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് സര്‍ക്കാര്‍ പിന്തുണയില്ല. കേസ് ഗുരുതരമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസില്‍ പുനരന്വേഷണത്തിനുള്ള ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആന്റണി രാജുവിന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള കേസ് എന്ന വാദം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍, തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്

അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന സമയത്ത് 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍, തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. കേസില്‍ ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍.

തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിനെ സംരക്ഷിക്കാതെ സര്‍ക്കാര്‍, ആരോപണം ഗുരുതരമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം
ആന്റണി രാജു രാജിവെയ്ക്കേണ്ടിവരുമോ? കോടതി ഇടപെടലിനെ തുടർന്ന് സ്ഥാനമൊഴിയേണ്ടിവന്ന മന്ത്രിമാർ ആരൊക്കെ?

കേസില്‍ കേരള സര്‍ക്കാരിനെ നേരത്തേ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകുന്നതിനെതിരെ ആയിരുന്നു വിമര്‍ശനം. സംസ്ഥാന സര്‍ക്കാര്‍ പ്രതിയുമായി കൈകോര്‍ക്കുകയാണോ എന്ന് കോടതി ചോദിച്ചിരുന്നു. ഇത് വളരെ പ്രധാനപ്പെട്ട കേസാണെന്നും, ജനങ്ങള്‍ക്ക് കോടതി സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇതുപോലുള്ള നടപടികള്‍ കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in