കെ റെയിൽ ഉപേക്ഷിച്ചിട്ടില്ലെന്ന് സർക്കാർ; കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കും

കെ റെയിൽ ഉപേക്ഷിച്ചിട്ടില്ലെന്ന് സർക്കാർ; കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കും

പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് വേഗം കൂട്ടും. പദ്ധതിക്ക് വേണ്ടി പ്രാഥമികമായി ചെലവാക്കിയ തുക വെറുതെയാണെന്ന് പറയാനാകില്ലെന്ന് ധനമന്ത്രി

കെ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സർക്കാർ നിയമസഭയില്‍. കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ സഭയെ അറിയിച്ചു. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് വേഗം കൂട്ടും. പദ്ധതിക്ക് വേണ്ടി പ്രാഥമികമായി ചെലവാക്കിയ തുക വെറുതെയാണെന്ന് പറയാനാകില്ല. അത് ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനം മുൻപെങ്ങും ഇല്ലാത്ത വിധത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ യാണ് കടന്ന് പോകുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ തുറന്നു സമ്മതിച്ചു. അതേസമയം, സർക്കാർ അനാവശ്യ ചിലവുകൾ നിയന്ത്രിക്കാൻ തയ്യാറാകണമെന്നും ധനകാര്യ മാനേജ്മെന്റിൽ സർക്കാരിന് തെറ്റായ നയമാണുള്ളതെന്നുമായിരുന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത വിമർശിച്ചു.

സംസ്ഥാനത്തെ എല്ലാ ചെറുകിട ഉത്പന്നങ്ങൾക്കും മെയ്ഡ് ഇൻ കേരള ബ്രാൻഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു. ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭിക്കുന്നതിനാണ് ഈ നീക്കമെന്നു അദ്ദേഹം പറഞ്ഞു. ചോദ്യോത്തര വേളയിലാണ് ചെറുകിട ഉത്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള ബ്രാൻഡ് ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കിയത്.

logo
The Fourth
www.thefourthnews.in