ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 11 പുതിയ കാറുകള്‍; വിരമിച്ചവരുടെ ആനുകൂല്യം വര്‍ധിപ്പിക്കണമെന്ന ആവശ്യവും സര്‍ക്കാരിന് മുന്നില്‍

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 11 പുതിയ കാറുകള്‍; വിരമിച്ചവരുടെ ആനുകൂല്യം വര്‍ധിപ്പിക്കണമെന്ന ആവശ്യവും സര്‍ക്കാരിന് മുന്നില്‍

കോവിഡാനന്തരുമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനായി പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള വിലക്ക് സര്‍ക്കാര്‍ 2023 നവംബര്‍ വരെ നീട്ടിയിരുന്നു

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനം ചെലവ് ചുരുക്കലിലേക്ക് നീങ്ങുന്നതിനിടെ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ടൊയോട്ട ഇന്നോവ കാറുകള്‍ വാങ്ങാന്‍ പണം അനുവദിച്ച് സര്‍ക്കാര്‍. ഹൈക്കോടതി ജ‍ഡ്ജിമാര്‍ക്കായി 10 ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകളും ചീഫ് ജസ്റ്റിസിന് ഇന്നോവ ഹൈക്രോസും വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. 10 കാറുകള്‍ക്ക് 2.46 കോടി രൂപയും ഹൈക്രോസിന് മാത്രം 32.82 ലക്ഷം രൂപയുമാണ് വില.

ആദ്യം 11 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ 2.7 കോടി രൂപ അനുവദിച്ചുകൊണ്ടാണ് സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈ 15ന് ഉത്തരവിട്ടിരുന്നു. പിന്നീടാണ് ചീഫ് ജസ്റ്റിസിന് പ്രത്യേക വാഹനം വേണമെന്ന ഹൈക്കോടതിയുടെ പുതിയ തീരുമാനം രജിസ്ട്രാര്‍ ജനറല്‍ സര്‍ക്കാരിനെ അറിയിച്ചത്. തുടര്‍ന്ന് ഒരു ഇന്നോവ ഹൈക്രോസ് പട്ടികയില്‍ ചേര്‍ക്കുകയായിരുന്നു. 2023 സെപ്തംബര്‍ 18നാണ് പുതുക്കിയ തീരുമാനം സര്‍ക്കാരിനെ റജിസ്ട്രാര്‍ ജനറല്‍ അറിയിച്ചത്.

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 11 പുതിയ കാറുകള്‍; വിരമിച്ചവരുടെ ആനുകൂല്യം വര്‍ധിപ്പിക്കണമെന്ന ആവശ്യവും സര്‍ക്കാരിന് മുന്നില്‍
കേരളത്തിലെ അതിദാരിദ്ര്യം തുടച്ചുനീക്കും; മേഖല അവലോകന യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

കോവിഡാനന്തരുമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനായി പുതിയ വാഹനങ്ങള്‍ വാങ്ങിക്കുന്നതിന് 2020 നവംബറില്‍ സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. സുനില്‍ മണി കമ്മിഷന്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. 2020 നവംബര്‍ അഞ്ചിന് പുറത്തിറക്കിയ ഉത്തരവ് പിന്നീട് രണ്ട് തവണകളിലായി 2023 നവംബര്‍ വരെ നീട്ടിയിരുന്നു.

ഉത്തരവ് നിലനില്‍ക്കെ തന്നെ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും മന്ത്രിമാര്‍ക്കും വാഹനങ്ങള്‍ വാങ്ങുന്നതിനായി സര്‍ക്കാര്‍ പണം അനുവദിച്ചിരുന്നു. മുഖ്യമന്ത്രിക്കും ഗവർണർക്കും ആറ് മന്ത്രിമാര്‍ക്കും വാഹനങ്ങള്‍ വാങ്ങുന്നതിന് 3.95 കോടിരൂപയാണ് ചിലവാക്കിയത്.

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 11 പുതിയ കാറുകള്‍; വിരമിച്ചവരുടെ ആനുകൂല്യം വര്‍ധിപ്പിക്കണമെന്ന ആവശ്യവും സര്‍ക്കാരിന് മുന്നില്‍
'വിഐപികളും ഉന്നത ഉദ്യോഗസ്ഥരും സ്വന്തമായി ടിക്കറ്റെടുത്താൽ തന്നെ പ്രശ്നം പരിഹരിക്കാം'; വിമാനയാത്രാ നിരക്ക് വർധനവിൽ കോടതി

അതിനിടെ, മുൻ ചീഫ് ജസ്റ്റിസുമാർക്കും ജഡ്ജിമാർക്കും വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കാനും ഹൈക്കോടതി അടുത്തിടെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുൻ ചീഫ് ജസ്റ്റിസുമാർക്കും മുൻ ജഡ്ജിമാർക്കും വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങൾ കുറഞ്ഞത് 50,000 രൂപയും 45,000 രൂപയും നല്‍കണമെന്നുമാണ് ആവശ്യം. 2016ലെ ഗാർഹിക സഹായ ചട്ടം നടപ്പാക്കണമെന്നായിരുന്നു ഹൈക്കോടതി ആവശ്യം. നിലവില്‍ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും ജഡ്ജിമാര്‍ക്കും പ്രതിമാസ അലവന്‍സായി യഥാക്രമം 25,000 രൂപയും 20,000 രൂപയും വച്ചാണ് നല്‍കുന്നത്.

1959ലെ സുപ്രീം കോടതി ജഡ്ജിമാരുടെ ചട്ടങ്ങളില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രം ഭേദഗതി വരുത്തിയിരുന്നു. വിരമിച്ച ചീഫ് ജസ്റ്റിസ്മാര്‍ക്ക് ജീവിതകാലം മുഴുവന്‍ സഹായി, ഡ്രൈവര്‍, സെക്രട്ടറി അസിസ്റ്റന്റ് എന്നിവരെ വിന്യസിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് ആജീവനാന്തം സഹായി, ഡ്രൈവര്‍ എന്നീ സേവനങ്ങള്‍ ലഭിക്കാനും അര്‍ഹതയുണ്ട്.

logo
The Fourth
www.thefourthnews.in