വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹ രജിസ്ട്രേഷന്‍: ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിർദേശം നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി

വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹ രജിസ്ട്രേഷന്‍: ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിർദേശം നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി

സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമർപിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

വിവാഹ രജിസ്ട്രേഷൻ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് ഉടൻ നിർദേശം നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമർപിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. ആവശ്യക്കാർക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹം രജിസ്റ്റര്‍ ചെയ്ത് വിവാഹ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് കോടതി നിർദേശം. വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് എറണാകുളം തേവര സ്വദേശിനി തെരേസയും കോട്ടയും വാഴൂർ സ്വദേശി സാവിയോയും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹ രജിസ്ട്രേഷന്‍: ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിർദേശം നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി
രാജസ്ഥാനിൽ 16 വയസുകാരിയായ നീറ്റ് വിദ്യാർഥിനി തൂങ്ങി മരിച്ചു; എട്ട് മാസത്തിനിടെ 25 ആത്മഹത്യകൾ

ഹർജിക്കാരുടെ വിവാഹം സംബന്ധിച്ച് മറ്റു നിയമപരമായ തടസ്സമില്ലെങ്കില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നൽകാൻ കോടതി നിർദേശിച്ചു. മുൻപും നിരവധി തവണ വീഡിയോ കോണ്ഫറൻസ് വഴിയുള്ള വിവാഹം രിജസ്ട്രേഷന്‍ കോടതി നിർദേശം നൽകിയിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യക്കാർക്ക് ഈ ആനുകൂല്യം നിഷേധിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ ഇനിയും ഇത്തരം ഹര്‍ജികളുമായി കോടതിയെ സമീപിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വീഡിയോ കോണ്‍ഫറന്‍സ് വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നാണ് കോടതി സർക്കാരിന് നിർദേശം നൽകിയത്.

logo
The Fourth
www.thefourthnews.in