സമൂഹമാധ്യമങ്ങളിലെ
അപകീർത്തികരമായ പോസ്റ്റുകൾക്ക് ശിക്ഷ ഉറപ്പാക്കണം; നിയമനിർമാണം വേണമെന്ന് ഹൈക്കോടതി

സമൂഹമാധ്യമങ്ങളിലെ അപകീർത്തികരമായ പോസ്റ്റുകൾക്ക് ശിക്ഷ ഉറപ്പാക്കണം; നിയമനിർമാണം വേണമെന്ന് ഹൈക്കോടതി

നിയമനിർമാണസഭ ഗൗരവമായി വിഷയം പരിശോധിക്കണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ

സോഷ്യൽ മീഡിയ മാനിയയുടെ കാലഘട്ടത്തിൽ അപകീർത്തികരമായ പോസ്റ്റുകൾക്ക് ശിക്ഷ ഉറപ്പാക്കുന്ന ശരിയായ നിയമനിർമാണം വേണമെന്ന് ഹൈക്കോടതി. നിയമനിർമാണസഭ ഗൗരവമായി ഈ വിഷയം പരിശോധിക്കണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദ്ദേശിച്ചു.

ഫേസ്ബുക്കിലിടുന്ന അപകീർത്തികരമായ പ്രസ്താവനകൾക്കും പോസ്റ്ററുകൾക്കും കൃത്യമായ ശിക്ഷയില്ല. നിയമനിർമ്മാണസഭ ഇത് പരിശോധിക്കണം

ഫേസ്ബുക്കിലും മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലും അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിക്കുന്നത് ദിനംപ്രതി തുടരുകയാണ്. ഫേസ്ബുക്കിലിടുന്ന ഇത്തരം അപകീർത്തികരമായ പ്രസ്താവനകൾക്കും പോസ്റ്ററുകൾക്കും കൃത്യമായ ശിക്ഷയില്ല. നിയമനിർമ്മാണസഭ ഇത് പരിശോധിക്കണം. പ്രത്യേകിച്ചും സാങ്കേതികവിദ്യയുടെയും സോഷ്യൽ മീഡിയ മാനിയയുടെയും ഈ പുതിയ യുഗത്തിൽ നിയമനിർമാണം ആവശ്യമാണ്. ഒരു പ്രതിഷേധത്തിനിടെ എതിരാളികൾ പ്രദർശിപ്പിച്ച ബാനറിൽ കൃത്രിമം കാണിക്കുകയും അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതിന് പുരോഹിതനെതിരെ ആരംഭിച്ച നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി നിരീക്ഷണങ്ങൾ.

സമൂഹമാധ്യമങ്ങളിലെ
അപകീർത്തികരമായ പോസ്റ്റുകൾക്ക് ശിക്ഷ ഉറപ്പാക്കണം; നിയമനിർമാണം വേണമെന്ന് ഹൈക്കോടതി
'അവര്‍ വിളക്ക് നിലത്ത് വച്ചു'; ക്ഷേത്രപരിപാടിയില്‍ ജാതി വിവേചനം നേരിട്ടതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

കേരള പോലീസ് ആക്ടിലെ സെക്ഷൻ 120(ഒ) പ്രകാരമാണ് പുരോഹിതനെതിരെ കേസെടുത്തിരിക്കുന്നത്. പോസ്റ്ററിൽ കൃത്രിമം കാട്ടി ഒരു ഗ്രൂപ്പിൽ പോസ്റ്റുചെയ്തെന്നാണ് പരാതി. എന്നാൽ പോസ്റ്ററിൽ എഴുതി ചേർത്ത വാക്ക് അപകീർത്തികരമല്ലെന്നും കോടതി കണ്ടെത്തി. "ഫേസ്ബുക്ക് പോസ്റ്റും പരാതിയും അന്തിമ റിപ്പോർട്ടും പരിശോധിച്ചതിന് ശേഷം, ഇത് 2011 ലെ കേരള പോലീസ് ആക്ട് സെക്ഷൻ 120 (ഒ) യുടെ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കി, കോടതി കേസിലെ നടപടികൾ റദ്ദാക്കി.

logo
The Fourth
www.thefourthnews.in