കേരള  ഹൈക്കോടതി
കേരള ഹൈക്കോടതി

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്തൽ: ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭാ കമ്മിറ്റിക്ക് കൈമാറണമെന്ന് ഹൈക്കോടതി

ഹർജിക്കാർ നൽകിയ നിവേദനം സർക്കാർ രണ്ടു മാസത്തിനകം പരിഗണിച്ചു തീർപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താൻ നിയോഗിച്ച ജുഡിഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭാ കമ്മിറ്റി മുമ്പാകെ വൈകാതെ സമർപ്പിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ഈ വർഷം മേയിൽ കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു. ഇതുവരെ നിയമസഭാ കമ്മിറ്റി മുമ്പാകെ വച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിർദേശം.

ഹർജിക്കാർ നൽകിയ നിവേദനം സർക്കാർ രണ്ടു മാസത്തിനകം പരിഗണിച്ച് തീർപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹർജി കോടതി തീർപ്പാക്കി.

നിയമത്തിലെ വ്യവസ്ഥ പ്രകാരം റിപ്പോർട്ട് നിയമസഭാ കമ്മിറ്റിക്ക് മുമ്പാകെ വയ്ക്കണമെന്നും ഇത് ചെയ്യാതിരിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിക്കാർ ആരോപിച്ചു. എന്നാൽ ഹർജിക്കാരുടെ നിവേദനം പരിഗണിക്കുന്നതിന് നിയമപരമായി തടസമില്ലെന്നും ഇക്കാര്യത്തിൽ ഉത്തരവ് അനിവാര്യമല്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കേരള  ഹൈക്കോടതി
'കുട്ടികളെ ദത്തെടുക്കാം, സ്വവർഗ ലൈംഗികത നഗര പ്രതിഭാസമല്ല'; ക്വീർ അവകാശങ്ങളെക്കുറിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ്

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്ക വിഭാഗത്തെ കണ്ടെത്തുന്നത് വഴി നടത്തുക ജാതി സംവരണമല്ല സാമ്പത്തിക സംവരണമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ സംവരണം അട്ടിമറിക്കുകയോ സംവരണ രീതികളിൽ മാറ്റം വരുത്തുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജാതി സംവരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. പാവപ്പെട്ട ആളുകൾക്കാണ് സംവരണം നൽകേണ്ടതെന്നും അവർ ഏത് ജാതിയിൽ ഉള്ളവരാണെന്ന് പരിഗണിക്കേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സമ്പന്നർ ജാതിസംവരണത്തിന്റെ പേരിൽ സംവരണാനുകൂല്യങ്ങള്‍ അടിച്ചുമാറ്റുകയാണെന്നും സുകുമാരൻ നായർ ആരോപിച്ചിരുന്നു.

"ഇപ്പോഴത്തെ 10 ശതമാനം സാമ്പത്തിക സംവരണം , 90 ശതമാനം ആകുന്ന കാലം വരും. ഇപ്പോൾ സംവരണ വിരോധികൾ എന്ന് വിളിക്കുന്നവർ ഭാവിയിൽ മാറ്റി പറയും. 10 ശതമാനം സംവരണം മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് കൊടുക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നിരുന്നു. ജാതി സംവരണം പാടില്ല ,സാമ്പത്തിക സംവരണം ആണ് വേണ്ടത് എന്നാണ് ആ നിയമം ആവശ്യപ്പെട്ടത്," അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in