മൂന്നാറിലെ സിപിഎം ഓഫിസുകളുടെ  നിര്‍മാണം അടിയന്തരമായി നിർത്തണം; ഉത്തരവിട്ട് ഹൈക്കോടതി

മൂന്നാറിലെ സിപിഎം ഓഫിസുകളുടെ നിര്‍മാണം അടിയന്തരമായി നിർത്തണം; ഉത്തരവിട്ട് ഹൈക്കോടതി

നിർമാണം തടയാൻ ജില്ലാ കളക്ടർക്ക് ആവശ്യമെങ്കിൽ പോലീസ് സഹായം തേടാമെന്നും കോടതി

മൂന്നാറിലെ സി പി എം ഓഫിസുകളുടെ നിര്‍മാണം അടിയന്തരമായി നിർത്തിവെയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. ഉടുമ്പൻചോല, ബൈസണ്‍വാലി, ശാന്തൻപാറ ഓഫിസുകളുടെ നിർമാണമാണ് നിർത്തിവെയ്ക്കാൻ കോടതി നിർദേശിച്ചത്.

ജില്ലാ കലക്ടർക്കാണ് ഡിവിഷൻ ബഞ്ച് നിർദേശം നൽകിയത്. നിർമാണം തടയാൻ ജില്ലാ കളക്ടർക്ക് ആവശ്യമെങ്കിൽ പോലീസ് സഹായം തേടാമെന്നും കോടതി.

മൂന്നാറിലെ സിപിഎം ഓഫിസുകളുടെ  നിര്‍മാണം അടിയന്തരമായി നിർത്തണം; ഉത്തരവിട്ട് ഹൈക്കോടതി
'കണ്ടെത്തിയ കാരണം ശരിയായില്ല'; വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപിയുടെ ശിക്ഷ മരവിപ്പിച്ച വിധി റദ്ദാക്കി സുപ്രീംകോടതി

ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ നിര്‍മ്മിച്ചെന്ന ആക്ഷേപം നേരിടുന്ന നിര്‍മാണങ്ങള്‍ക്ക് എതിരെയാണ് നടപടി. ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ ഏഴ് വില്ലേജുകളില്‍ നിര്‍മാണങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി വാങ്ങണമെന്നിരിക്കെ ഇതൊന്നും പാലിക്കാതെ ആയിരുന്നു പാര്‍ട്ടി ഓഫിസുകളുടെ നിര്‍മാണം. എന്‍ഒസി വാങ്ങാത്തതിനെ തുടര്‍ന്ന് 2022 നവംബര്‍ 25ന് ശാന്തന്‍പാറ വില്ലേജ് ഓഫീസര്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in