കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

എൻ എസ് എസ് നാമജപയാത്ര: കേസിൽ തുടർനടപടി നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

സ്‌പീക്കർ എ എൻ ഷംസീറിന്റെ വിവാദ പ്രസംഗത്തിനെതിരെ എൻ എസ് എസ് തിരുവനന്തപുരം താലൂക്ക് കരയോഗ യൂണിയന്റെ നേതൃത്വത്തിലാണ് നാമജപയാത്ര നടത്തിയത്

സ്‌പീക്കർ എ എൻ ഷംസീറിന്റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് എൻ എസ് എസ് നടത്തിയ നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ ഹൈക്കോടതി നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ എസ് എസ് നൽകിയ ഹർജിയിലാണ് കോടതി നടപടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ പരിഗണിച്ചത്.

കേരള ഹൈക്കോടതി
ബിനീഷ് കോടിയേരിക്ക് ആശ്വാസം; ലഹരിക്കടത്തിനായി കള്ളപ്പണം വെളുപ്പിച്ചെന്ന ഇ ഡി കേസ് വിചാരണയ്ക്ക് സ്റ്റേ

സ്പീക്കറുടെ വിവാദ പ്രസംഗത്തിനെതിരെ എൻ എസ് എസ് തിരുവനന്തപുരം താലൂക്ക് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് രണ്ടിനായിരുന്നു നാമപജപ യാത്ര നടത്തിയത്. പാളയം ഗണപതി ക്ഷേത്രത്തിന് സമീപം 'ഞങ്ങൾ ആരാധിക്കുന്ന ഗണപതി മിത്തല്ല, ഞങ്ങളുടെ സ്വത്താണ്' എന്ന മുദ്രാവാക്യവുമായി നടത്തിയ നാമജപ യാത്രയെത്തുടർന്ന് തന്നെയും കണ്ടാലറിയാവുന്ന ആയിരത്തോളം എൻ എസ് എസ് പ്രവർത്തകരെയും പ്രതിചേർത്ത് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു സംഗീത് കുമാറിന്റെ ഹർജിയിലെ ആവശ്യം.

നിയമവിരുദ്ധമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ, പൊതുവഴി തടസപ്പെടുത്തൽ, പോലീസിന്റെ നിർദേശം പാലിക്കാതിരിക്കൽ, ശബ്ദശല്യമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു.

കേരള ഹൈക്കോടതി
'പുതുപ്പള്ളി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ഗൂഢാലോചന'; മാസപ്പടി ആരോപണം തള്ളി സിപിഎം

അനുമതിയില്ലാതെ വാഹനങ്ങളിൽ മൈക്ക് സെറ്റ് ഉപയോഗിച്ച് മുദ്രാവാക്യം മുഴക്കിയെന്നും മാർഗതടസമുണ്ടാക്കാതെ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും യാത്രയിൽ പങ്കെടുത്തവർ വൈകിട്ട് ആറര വരെ നാമജപയാത്ര തുടർന്നെന്നും എഫ് ഐ ആറിൽ പറയുന്നു. എന്നാൽ, നാമം ജപിച്ചുകൊണ്ടു റോഡിലൂടെ നടക്കുകയാണ് ചെയ്‌തതെന്നും പൊതുസ്ഥലത്ത് അസൗകര്യമുണ്ടാക്കിയെന്ന് മാത്രമാണ് എഫ് ഐ ആറിൽ പറയുന്നതെന്നുമാണ് ഹർജിക്കാരന്റെ വാദം.

logo
The Fourth
www.thefourthnews.in