ഏക സിവിൽ കോഡിനെതിരെ  കോർപറേഷൻ പ്രമേയം അവതരിപ്പിക്കേണ്ട: ഹൈക്കോടതി

ഏക സിവിൽ കോഡിനെതിരെ കോർപറേഷൻ പ്രമേയം അവതരിപ്പിക്കേണ്ട: ഹൈക്കോടതി

കോഴിക്കോട് കോർപറേഷനിലെ ബിജെപി കൗൺസിലർ നവ്യ ഹരിദാസിന്റെ ഹർജിയിൽ ജസ്റ്റിസ് എൻ നഗരേഷാണ് സ്റ്റേ അനുവദിച്ചത്

നാളെ നടക്കുന്ന കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഏക സിവിൽ കോഡിനെതിരായ പ്രമേയം ചർച്ച ചെയ്യാനുള്ള നീക്കം സ്റ്റേ ചെയ്ത് ഹൈക്കോടതി. പ്രമേയം ചർച്ച ചെയ്യുന്നതിനെതിരെ ബി ജെ പിയുടെ കൗൺസിലർ നവ്യ ഹരിദാസ് നൽകിയ ഹർജിയിൽ ജസ്റ്റിസ് എൻ നഗരേഷാണ് സ്റ്റേ അനുവദിച്ചത്.

ഇത്തരമൊരു പ്രമേയം നഗരസഭാ യോഗത്തിൽ അവതരിപ്പിക്കാനാവില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് വിലയിരുത്തിയാണ് സ്റ്റേ.

ഏകസിവിൽ കോഡ് നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നാവശ്യപ്പെടുന്ന പ്രമേയം കോഴിക്കോട് നഗരസഭാ കൗൺസിലറായ ടി മുരളീധരനാണ് അവതരിപ്പിക്കാനിരുന്നത്. ''രാജ്യത്തെ വർഗീയമായി ധ്രുവീകരിക്കുന്ന ജനവിരുദ്ധ ഏകസിവിൽ കോഡ് നടപ്പാക്കുന്നതിൽ നിന്ന് പിന്മാറാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നു'' എന്ന പറയുന്ന ഒറ്റവരി പ്രമേയമാണ് അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നത്.

ഏക സിവിൽ കോഡിനെതിരെ  കോർപറേഷൻ പ്രമേയം അവതരിപ്പിക്കേണ്ട: ഹൈക്കോടതി
കോട്ടയത്തെ ബസുടമയ്ക്കെതിരായ ആക്രമണം: സിഐടിയു നേതാവ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

ഇത്തരമൊരു പ്രമേയം നഗരസഭാ കൗൺസിൽ ചർച്ച ചെയ്യുന്നത് നിയമപരമല്ലെന്നാരോപിച്ചാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. കേരള മുനിസിപ്പാലറ്റി ചട്ടമനുസരിച്ച് നഗരസഭയുടെ ഭരണ നിർവഹണാധികാര പരിധിയിലുള്ള വിഷയങ്ങളിലാണ് പ്രമേയം അവതരിപ്പിക്കേണ്ടതെന്നാണ് ഹരജിക്കാരി കോടതിയെ അറിയിച്ചത്.

ഏക സിവിൽ കോഡിനെതിരെ  കോർപറേഷൻ പ്രമേയം അവതരിപ്പിക്കേണ്ട: ഹൈക്കോടതി
'നാടകമല്ലേ നടന്നത്, അടിയേറ്റത് ഹൈക്കോടതിയുടെ മുഖത്ത്'; ബസിൽ കൊടികുത്തിയ സംഭവത്തില്‍ പോലീസിന് രൂക്ഷവിമര്‍ശനം
logo
The Fourth
www.thefourthnews.in