നിപ: രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി ആരോ​ഗ്യ വകുപ്പ്, പൂനെയിൽ നിന്നുള്ള ഫലം ഉടന്‍

നിപ: രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി ആരോ​ഗ്യ വകുപ്പ്, പൂനെയിൽ നിന്നുള്ള ഫലം ഉടന്‍

പൂനെയിൽ നിന്നുള്ള ഫലം പോസിറ്റീവായാൽ രോഗികൾ പോയ സ്ഥലങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കും

കോഴിക്കോട് പനി ബാധിച്ച് മരിച്ച രണ്ടുപേരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി ആരോ​ഗ്യ വകുപ്പ്. ആദ്യം മരണപ്പെട്ടയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 158 പേരാണുള്ളത്. ഇതിൽ 127 പേർ ആരോഗ്യ പ്രവർത്തകരും 31 പേർ അയൽവാസികളും കുടുംബക്കാരുമാണ്. രണ്ടാമത് മരണപ്പെട്ടയാളുടെ സമ്പർക്കത്തിലെ 100 ഓളം പേരെ തിരിച്ചറിഞ്ഞു. ഇതിൽ10 പേരെ കൃത്യമായി ഫോൺ നമ്പറടക്കം മനസ്സിലായിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. പൂനെ വൈറോളജി ഇൻസ്റ്റിറ്റൂട്ടിലെ ഫലം രാത്രി 8.30 ഓടെ ലഭിക്കുമെന്നും മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

നിപ: രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി ആരോ​ഗ്യ വകുപ്പ്, പൂനെയിൽ നിന്നുള്ള ഫലം ഉടന്‍
'പരിശോധനാ ഫലം ലഭിച്ചിട്ടില്ല'; നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി

''നേരത്തെ ചികിത്സയിലുള്ള നാല് പേരെ കൂടാതെ 3 പേർ കൂടെ ചികിത്സയിലുണ്ട്. നിലവിൽ ആകെ ഏഴ് പേരാണ് ചികിത്സയിൽ കഴിയുന്നത്. ആകെ അഞ്ച് പേരുടെ സാംപിളുകൾ മാത്രമേ പരിശോധനക്കയച്ചിട്ടുള്ളൂ. പൂനെയിൽ നിന്നുള്ള ഫലം പോസിറ്റീവായാൽ രോഗികൾ പോയ സ്ഥലങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കും. കേന്ദ്രസംഘം നാളെ കേരളത്തിലെത്തും. പരിശോധനാഫലം വൈകുന്നത് ഒഴിവാക്കാൻ പൂനെ വൈറോളജിയുടെ പ്രത്യേക മൊബൈൽ പരിശോധനാസംഘം ചെന്നൈയിൽ നിന്നെത്തുമെന്നും മന്ത്രി പറഞ്ഞു. നാളെ മുതൽ പൂനെയിൽ നിന്നുള്ള ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ വവ്വാൽ പരിശോധനയുണ്ടാകും''-മന്ത്രി വ്യക്തമാക്കി.

നിപ: രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി ആരോ​ഗ്യ വകുപ്പ്, പൂനെയിൽ നിന്നുള്ള ഫലം ഉടന്‍
നിപ: കണ്‍ട്രോള്‍ റൂം തുറന്നു, അതീവ ജാഗ്രതയില്‍ ആരോഗ്യവകുപ്പ്

സമ്പർക്കമുളളവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളിൽ സ്വീകരിക്കേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ഏത് സാഹചര്യവും നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമാണെന്നു മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

നിപ: രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി ആരോ​ഗ്യ വകുപ്പ്, പൂനെയിൽ നിന്നുള്ള ഫലം ഉടന്‍
സംസ്ഥാനത്ത് വീണ്ടും നിപ; കോഴിക്കോട്ടെ രണ്ട് മരണം വൈറസ് ബാധമൂലമെന്ന് കേന്ദ്രം

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരുതോങ്കര, തിരുവള്ളൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ള 49 ഉം 56 ഉം വയസുള്ള രണ്ട് പേര്‍ പനി ബാധിച്ച് മരിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് ഇവരുടെ ശരീര സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ചികിത്സയിലാണ്. ഇവരുടെ സ്രവ സാമ്പിളുകളുടെ ഫലവും പുറത്തുവന്നിട്ടില്ല.

logo
The Fourth
www.thefourthnews.in