കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

ഏഴ് അഭിഭാഷകരെ ജഡ്ജിമാരാക്കാന്‍ ഹൈക്കോടതി കൊളീജിയം ശുപാര്‍ശ

പട്ടികയില്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ് മനുവും പബ്ലിക് പ്രോസിക്യൂട്ടര്‍ വി ശ്രീജയും എല്‍ ഐ സി കോണ്‍സല്‍ എസ് ഈശ്വരനും

ഏഴ് അഭിഭാഷകരെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിമാര്‍ ആക്കാന്‍ കൊളീജിയത്തിന്റെ ശുപാര്‍ശ. കഴിഞ്ഞ ആഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ച പട്ടിക സുപ്രീംകോടതി കൊളീജിയത്തിന് കൈമാറി. മുതിര്‍ന്ന ഹൈക്കോടതി അഭിഭാഷകരായ എസ് ഈശ്വരന്‍, എസ് മനു, ശ്യാം കുമാര്‍ വി എം , അബ്ദുള്‍ ഹക്കിം, വി  ശ്രീജ, ഹരിശങ്കര്‍ വി മേനോന്‍, മനോജ് പി എം എന്നിവരെ ജഡ്ജിമാര്‍ ആയി ഉയര്‍ത്താനാണ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി അധ്യക്ഷനായ മൂന്നംഗ ഹൈക്കോടതി കൊളീജിയം ശുപാര്‍ശ നല്‍കിയത്. സുപ്രീം കോടതി കൊളീജിയതിന്റെ അംഗീകാരം ലഭിച്ചാല്‍ നിയമന ഉത്തരവ് നല്‍കാനായി പേരുകള്‍ കേന്ദ്ര സര്‍ക്കാരിലേക്ക് കൈമാറും.

കേരള ഹൈക്കോടതി
ട്രേഡ്മാർക്ക് നിയമ പോരാട്ടത്തിൽ കേരളത്തിന് തിരിച്ചടി; 'കെഎസ്ആർടിസി' കർണാടകയ്ക്കും ഉപയോഗിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ആണ് എസ് മനു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ ആണ് ശ്രീജ. എല്‍ ഐ സിയുടെ സ്റ്റാന്റിംഗ് കോണ്‍സല്‍ ആണ് ഈശ്വരന്‍. മനോജ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി നേരത്തെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കേരള ഹൈക്കോടതി
കൃഷ്ണജന്മഭൂമി കേസ്: പരിശോധനയ്ക്ക് കമ്മീഷനെ അനുവദിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരാണ് ഹൈക്കോടതി കൊളീജിയത്തിലെ മറ്റ് അംഗങ്ങള്‍. കേരള ഹൈക്കോടതിയില്‍ നിലവില്‍ 36 സ്ഥിരം ജഡ്ജിമാരുടെയും 12 അഡിഷണല്‍ ജഡ്ജിമാരുടെയും പോസ്റ്റുകള്‍ ആണുള്ളത്. നിലവില്‍ 32 സ്ഥിരം ജഡ്ജിമാരും നാല് അഡീഷണല്‍ ജഡ്ജിമാരുമുണ്ട്.

logo
The Fourth
www.thefourthnews.in