ചന്ദ്രികയുടെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി, അന്വേഷണമാകാമെന്ന് ഹൈക്കോടതി

ചന്ദ്രികയുടെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി, അന്വേഷണമാകാമെന്ന് ഹൈക്കോടതി

ഇ ഡി, വിജിലൻസ് അന്വേഷണങ്ങളാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നത്

നോട്ടുനിരോധന സമയത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. ഇ ഡി, വിജിലൻസ് അന്വേഷണങ്ങളാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നത്.

2020 ഓഗസ്റ്റ് 17ന് സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഇബ്രാഹിം കുഞ്ഞ് നൽകിയ അപ്പീലിലായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പാലാരിവട്ടം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് അനധികൃതമായി സമ്പാദിച്ച പത്ത് കോടി രൂപയാണ് ചന്ദ്രികയുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെടുത്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

10 കോടി രൂപയുടെ കള്ളപ്പണ ഇടപാട് ചന്ദ്രികയുടെ അക്കൗണ്ടിലൂടെ നടത്തിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ചന്ദ്രികയുടെ അക്കൗണ്ടുകള്‍ 2020ല്‍ മരവിപ്പിച്ചിരുന്നു. കൊച്ചി ഓഫീസില്‍ റെയ്ഡ് നടത്തി രേഖകളും പിടിച്ചെടുത്തിരുന്നു. രണ്ട് അക്കൗണ്ടുകളില്‍ നിന്നായി പത്തര കോടി രൂപ ചന്ദ്രികയുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെടുത്തുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ കേസില്‍ രണ്ടര കോടി രൂപ ചന്ദ്രിക പിഴയടച്ചിരുന്നു.

logo
The Fourth
www.thefourthnews.in