കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

വിഴിഞ്ഞം സമരം ക്രമസമാധാനം തകര്‍ക്കുന്നതാകരുത്; സമര പന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി

ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ക്രമസമാധാനം തകര്‍ക്കുന്നതതാകരുതെന്ന് ഹൈക്കോടതി. സമരപന്തല്‍ പൊളിച്ചുമാറ്റണമെന്നും കോടതി ആവര്‍ത്തിച്ചു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടിയെടുക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. സുരക്ഷയൊരുക്കണമെന്ന കോടതി നിര്‍ദേശം പാലിക്കപ്പെടുന്നില്ലെന്ന് കാണിച്ച് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.

logo
The Fourth
www.thefourthnews.in