പോലീസ് കസ്റ്റഡിയിൽ യുവാവിനെ മർദിച്ച സംഭവം; നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

പോലീസ് കസ്റ്റഡിയിൽ യുവാവിനെ മർദിച്ച സംഭവം; നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

2017 ലെ ഹർത്താലിനിടെ ആലപ്പുഴ സ്വദേശി എസ് അരുണിനെയാണ് ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ സി ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് മർദിച്ചത്

പോലീസ് കസ്റ്റഡിയിൽ യുവാവിനെ മർദിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയും ക്രിമിനൽ കേസും എടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ നിർദേശം നടപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. 2017 ലെ ഹർത്താലിനിടെ ആലപ്പുഴ സ്വദേശി എസ് അരുണിനെയാണ് ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ സി ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് മർദിച്ചത്.

കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് സർവീസ് സഹകരണബാങ്കിലെ ക്ലർക്കായ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് മർദനത്തെ തുടർന്ന് ഹർജിക്കാരന് ആലപ്പുഴ മെഡിക്കൽ കോളജിലുൾപ്പെടെ ചികിത്സ തേടിയിരുന്നു

കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് സർവീസ് സഹകരണബാങ്കിലെ ക്ലർക്കായ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് മർദനത്തെ തുടർന്ന് ഹർജിക്കാരന് ആലപ്പുഴ മെഡിക്കൽ കോളജിലുൾപ്പെടെ ചികിത്സ തേടിയിരുന്നു. ഇതേ തുടർന്ന് ഇയാളുടെ ഭാര്യ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ മനുഷ്യാവകാശ കമ്മീഷൻ പോലീസുകാരിൽ നിന്നും 35,000 രൂപ നഷ്ടപരിഹാരം ഈടാക്കി പരാതിക്കാരന് നൽകാൻ ശുപാർശ ചെയ്തു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

നഷ്ടപരിഹാരം നൽകണമെന്ന നിർദേശം റദ്ദാക്കണമെെന്നാവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരും കോടതിയെ സമീപിച്ചിരുന്നു. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് മനുഷ്യവകാശ കമ്മീഷന്റെ നടപടിയെന്നും ചൂണ്ടികാട്ടിയായിരുന്നു ഹർജി. എന്നാൽ പോലീസുകാരുടെ ഹർജി തള്ളിയ ചീഫ് ജസ്റ്റിസ് എസ് മണികൂമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്ര ണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചു.

logo
The Fourth
www.thefourthnews.in