ശ്രീനാഥ് ഭാസി
ശ്രീനാഥ് ഭാസി

ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹെെക്കോടതി റദ്ദാക്കി

പരാതിക്കാരിയുമായി ശ്രീനാഥ് ഭാസി ഒത്തുതീർപ്പായ സാഹചര്യത്തിലാണ് നടപടി

അഭിമുഖത്തിനിടെ മോശമായി പെരുമാറിയെന്ന ഓണ്‍ലൈന്‍ അവതാരക പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഹെെക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. ഇതെ ആവശ്യവുമായി നടന്‍ ശ്രീനാഥ് ഭാസിയും കോടതിയെ സമീപിച്ചിരുന്നു. കേസ് ഒത്തുതീര്‍ന്നപ്പാക്കാന്‍ ഇരു പക്ഷവും ധാരണയില്‍ എത്തിയ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം.

ചട്ടമ്പി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു അവതാരകയുടെ പരാതി. ഒപ്പമുണ്ടായിരുന്ന ക്യാമറാമാനോടും ഭാസി മോശമായി പെരുമാറി. സിനിമയുടെ നിര്‍മാതാവിനോട് ശ്രീനാഥ് അക്രമാസക്തമായി പെരുമാറിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. വനിത കമ്മീഷനും ഇവര്‍ സമാനമായ പരാതി നല്‍കി. പോലീസ് കേസെടുത്തതിന് പിന്നാലെ നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ വിലക്കി. പിന്നീട് ശ്രീനാഥ് മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് കേസ് പിൻവലിക്കാൻ ധാരണയായത്.

logo
The Fourth
www.thefourthnews.in