കേരളാ ഹൈക്കോടതി
കേരളാ ഹൈക്കോടതി

അപ്പീൽ നിലനിൽക്കെ കൊലപാതക കേസിലെ തൊണ്ടിമുതൽ നശിപ്പിക്കാൻ ഉത്തരവ്; ജില്ലാ ജഡ്ജിയോട് റിപ്പോർട്ട് തേടി ഹൈക്കോടതി

കൊല്ലം മൈലക്കാട് ജോസ് സഹായൻ വധക്കേസുമായി ബന്ധപ്പെട്ട തൊണ്ടി മുതലുകള്‍ നശിപ്പിക്കാനായിരുന്നു വിചാരണക്കോടതിയായ അഡി. സെഷൻസ് കോടതിയുടെ ഉത്തരവ്.

കൊലപാതകക്കേസിലെ പ്രതികളെ വെറുതേ വിട്ടതിനെതിരെ അപ്പീൽ നിലനിൽക്കെ തൊണ്ടിമുതൽ നശിപ്പിക്കാൻ ഉത്തരവിട്ടതിൽ ഹൈക്കോടതി ജില്ലാ കോടതി ജഡ്ജിയോട് റിപോർട്ട് തേടി. തൊണ്ടിസാധനങ്ങൾ നശിപ്പിക്കാനുള്ള വിചാരണക്കോടതിയുടെ നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. തുടർന്നാണ് തൊണ്ടിസാധനങ്ങൾ നശിപ്പിച്ചോയെന്നും നശിപ്പിച്ചെങ്കിൽ എന്നാണെന്നും വ്യക്തമാക്കി ജില്ലാ ജഡ്‌ജിയിൽ നിന്ന് റിപ്പോർട്ടു തേടാൻ രജിസ്ട്രിക്ക് സിംഗിൾബെഞ്ച് നിർദ്ദേശം നൽകിയത്.

കേസിലെ പ്രതികളെ വെറുതേ വിട്ട കൊല്ലം അഡി. സെഷൻസ് കോടതിയാണ് കേസിലുൾപ്പെട്ട തൊണ്ടിമുതലുകൾ നശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യാൻ ഉത്തരവിട്ടത്

കൊല്ലം മൈലക്കാട് ജോസ് സഹായൻ വധക്കേസുമായി ബന്ധപ്പെട്ട തൊണ്ടി മുതലുകള്‍ നശിപ്പിക്കാനായിരുന്നു വിചാരണക്കോടതിയായ അഡി. സെഷൻസ് കോടതിയുടെ ഉത്തരവ്. അപ്പീൽ നിലനിൽക്കുന്നതിനാൽ തൊണ്ടി മുതൽ നശിപ്പിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടായളുടെ ഭാര്യ ലിസി നൽകിയ ഉപഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെതാണ് നടപടി.

2009 ജൂലായ് 25 നാണ് ജോസ് സഹായൻ കൊല്ലപ്പെട്ടത്

കേസിലെ പ്രതികളെ വെറുതേ വിട്ട കൊല്ലം അഡി. സെഷൻസ് കോടതിയാണ് കേസിലുൾപ്പെട്ട തൊണ്ടിമുതലുകൾ നശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യാൻ ഉത്തരവിട്ടത്. തൊണ്ടിസാധനങ്ങൾ അപ്പീൽ കാലാവധിയായ 60 ദിവസം വരെ സൂക്ഷിക്കണമെന്നാണ് നിയമം. എന്നാൽ ഹർജിക്കാരി 25 ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രതികളെ വെറുതെ വിട്ട ഉത്തരവിൽ തന്നെ തൊണ്ടിമുതൽ നശിപ്പിക്കണമെന്ന് നിർദേശമുണ്ട്. അതിനാൽ തൊണ്ടി സാധനങ്ങൾ നശിപിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 2009 ജൂലായ് 25 നാണ് ജോസ് സഹായൻ കൊല്ലപ്പെട്ടത്. രാത്രി വീട്ടിലേക്ക് പോകുന്ന വഴിക്ക് ജോസ് സഹായനെ റോഡിൽ തടഞ്ഞുനിർത്തി വെട്ടികൊലപെടുത്തുകയായിരുന്നു. പ്രതികൾക്കെതിരേ ആരോപിച്ചിരുന്ന കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടികാട്ടി കേസിലെ പത്തു പ്രതികളെയും വിചാരണക്കോടതി വെറുതേവിട്ടിരുന്നു.

logo
The Fourth
www.thefourthnews.in