ആദിവാസികളെ തല്ലിക്കൊല്ലുന്ന കേരളം

പൊതു സമൂഹത്തിന് മുന്നില്‍ ഈ മരണങ്ങള്‍ അത്രയൊന്നും പ്രധാന്യമില്ലാത്ത വാര്‍ത്തകള്‍ മാത്രമാണ്

ഇന്നലെ മധു. ഇന്ന് വിശ്വനാഥന്‍. ഇതിനിടയില്‍ എല്ല് പൊടിഞ്ഞും വാരിയെല്ല് തകര്‍ന്നും മര്‍ദനപ്പാടുകളോടെ മരിച്ചത് പലര്‍. എന്നാല്‍ പൊതു സമൂഹത്തിന് മുന്നില്‍ ഈ മരണങ്ങള്‍ വെറും വാര്‍ത്തകള്‍ മാത്രമാണ്. മരണത്തില്‍ കേസ് കൊടുക്കാന്‍ ചെന്നാല്‍ പോലീസില്‍ നിന്ന് നിസ്സംഗതയും നല്ല നടപ്പിനുള്ള ഉപദേശങ്ങളും സഹിച്ച് മടങ്ങേണ്ടി വരുന്ന മരിച്ചവരുടെ വേണ്ടപ്പെട്ടവര്‍. ഇവര്‍ക്കിടയില്‍ ആര്‍ക്കാണ് നീതി. 8 വര്‍ഷം കാത്തിരുന്നുണ്ടായ കുഞ്ഞിനായി കാത്തുനിന്ന വിശ്വനാഥനെ പിന്നീട് കാണുന്നത് കോഴിക്കോട് മാതൃശിശു കേന്ദ്രത്തിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ തൂങ്ങിനില്‍ക്കുന്നതാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in