'കേരളത്തിലേക്ക് സ്വാഗതം'; യുപിയിൽ അധ്യാപിക മുഖത്തടിപ്പിച്ച കുട്ടിയെ പഠിപ്പിക്കാൻ തയ്യാറെന്ന് വി ശിവൻകുട്ടി

'കേരളത്തിലേക്ക് സ്വാഗതം'; യുപിയിൽ അധ്യാപിക മുഖത്തടിപ്പിച്ച കുട്ടിയെ പഠിപ്പിക്കാൻ തയ്യാറെന്ന് വി ശിവൻകുട്ടി

മതേതര ആശയങ്ങളെ നെഞ്ചോട് ചേർക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അറിയിച്ചു.

ഉത്തർ പ്രദേശിലെ മുസഫർനഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച വിദ്യാർഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണെന്ന് മന്ത്രി വി ശിവൻകുട്ടി. കുട്ടിയുടെ രക്ഷിതാക്കൾ തയാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഖുബാപുരിലെ നേഹ പബ്ലിക് സ്കൂളിലെ അധ്യാപികയ്ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

അച്ഛനും അമ്മയ്ക്കും ഇഷ്ടമെങ്കിൽ കുട്ടിയെ ദത്തെടുത്ത് പഠിപ്പിക്കാൻ കേരളം തയ്യാറാണ്. യുപി മുഖ്യമന്ത്രിയ്ക്ക് ഇക്കാര്യം പറഞ്ഞ് കത്തയച്ചിരുന്നു. എന്നാൽ മറുപടി കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മതേതര ആശയങ്ങളെ നെഞ്ചോട് ചേർക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അറിയിച്ചു. മണിപ്പൂരിലെ കലാപബാധിത പ്രദേശത്ത് നിന്നുള്ള കുട്ടിയെ സംസ്ഥാനത്തെ സർക്കാർ സ്കൂളിൽ ചേർത്ത് കേരളം പഠിപ്പിക്കുകയാണ്.

'കേരളത്തിലേക്ക് സ്വാഗതം'; യുപിയിൽ അധ്യാപിക മുഖത്തടിപ്പിച്ച കുട്ടിയെ പഠിപ്പിക്കാൻ തയ്യാറെന്ന് വി ശിവൻകുട്ടി
മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം; യുപിയിലെ വിവാദ സ്‌കൂള്‍ പൂട്ടി

എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾപ്പെട് ചേർത്ത് സംസ്ഥാനം കഴിഞ്ഞ ദിവസം അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ പുറത്തിറക്കിയിരുന്നു. ഇത്തരത്തിൽ പുരോഗമനപരമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

സ്കൂളിൽ അധ്യാപിക മറ്റ് കുട്ടികളെ കൊണ്ട് ഒരു കുട്ടിയെ അടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി യോഗി ആദിത്യനാഥിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാർത്ഥികളുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ഈ സംഭവം നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന കാര്യവും മന്ത്രി ശ്രദ്ധയിൽപ്പെടുത്തി.

logo
The Fourth
www.thefourthnews.in