നിയമസഭ ഇന്ന് പിരിയും, പുതുപ്പള്ളിയിലെ പോരിന് ശേഷം സെപ്റ്റംബര്‍ 11 ന് വീണ്ടും ചേരും

നിയമസഭ ഇന്ന് പിരിയും, പുതുപ്പള്ളിയിലെ പോരിന് ശേഷം സെപ്റ്റംബര്‍ 11 ന് വീണ്ടും ചേരും

നിയമസഭ ഈ മാസം 24 വരെ ചേരാനായിരുന്നു നേരത്തെ തീരുമാനിച്ചത്

പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് താല്‍ക്കാലികമായി പിരിയും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ചാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയത്. ഇന്ന് പിരിയുന്ന സഭ സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ വീണ്ടും സമ്മേളിക്കും. ആഗസ്റ്റ് ഏഴിന് ആരംഭിച്ച നിയമസഭ ഈ മാസം 24 വരെ ചേരാനായിരുന്നു നേരത്തെ തീരുമാനിച്ചത്.

നിയമസഭ ഇന്ന് പിരിയും, പുതുപ്പള്ളിയിലെ പോരിന് ശേഷം സെപ്റ്റംബര്‍ 11 ന് വീണ്ടും ചേരും
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി, നാളെ പിരിയും

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ സ്പീക്കര്‍ക്കും വക്കം പുരുഷോത്തമനും ആദരമര്‍പ്പിച്ച് ആദ്യ ദിനം സഭ പിരിയുകയായിരുന്നു. രണ്ടാം ദിനം കേന്ദ്രത്തിന്റെ ഏക വ്യക്തി നിയമത്തിനെതിരായ പ്രമേയം നിയമസഭ ഐകകണ്‌ഠേന പാസാക്കി. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. യുസിസിക്കെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി.

നിയമസഭ ഇന്ന് പിരിയും, പുതുപ്പള്ളിയിലെ പോരിന് ശേഷം സെപ്റ്റംബര്‍ 11 ന് വീണ്ടും ചേരും
ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കും; ഏക സിവിൽ കോഡിനെതിരെ നിയമസഭ പ്രമേയം പാസാക്കി

ഓണക്കാലത്തെ വിലക്കയറ്റവും സപ്ലൈക്കോയിലെ അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. ഔദ്യോഗിക രേഖകളിലും ഭരണഘടനയിലും സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നത് 'കേരളം' എന്നാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയവും ഇത്തവണ ചേര്‍ന്ന നിയമസഭ പാസാക്കി. ഔദ്യോഗിക പേര് കേരളം എന്നാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ആവശ്യപ്പെട്ടു.

നിയമസഭ ഇന്ന് പിരിയും, പുതുപ്പള്ളിയിലെ പോരിന് ശേഷം സെപ്റ്റംബര്‍ 11 ന് വീണ്ടും ചേരും
'കേരള' 'കേരളം' ആക്കണം; ഔദ്യോഗികരേഖകളിലെ പേര് മാറ്റണമെന്ന പ്രമേയം പാസാക്കി നിയമസഭ

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യവും ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടനവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഭയിലുയര്‍ത്താന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വിവാദപരാമര്‍ശം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു നിയമസഭാ സമ്മേളനം. ഇടവേളയ്ക്ക് ശേഷം സഭ വീണ്ടും ചേരുമ്പോള്‍ ഈ വിഷയങ്ങളെല്ലാം ചര്‍ച്ചയാകാനാണ് സാധ്യത.

logo
The Fourth
www.thefourthnews.in