'സ്ത്രീ ആയതുകൊണ്ട്‌ മനപ്പൂർവം ആക്രമിക്കപ്പെടുന്നു'; ബിന്ദു ടീച്ചറുടെ പാഠങ്ങള്‍

ജൈവബുദ്ധി ജീവി എന്ന പ്രയോഗം താനല്ല ആദ്യമായി നടത്തുന്നത്. ഇതൊക്കെ വിവാദമാവുന്നത് യാദൃഛികമാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി

ഹോം എന്നോ ഫാമിലി എന്നോ അല്ല, ഹൗസ്‌ എന്നത് വളരെ ബോധപൂർവം ഉപയോഗിച്ചത് തന്നെയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു. ജൈവബുദ്ധി ജീവി എന്ന പ്രയോഗം താനല്ല ആദ്യമായി നടത്തുന്നത്. ഇതൊക്കെ വിവാദമാവുന്നത് യാദൃഛികമാണെന്ന് കരുതുന്നില്ല. സ്ത്രീ ആയതുകൊണ്ട്‌ മനപ്പൂർവം ആക്രമിക്കപ്പെടുന്നുണ്ട്. മഹാരാജാസ് കോളേജിലേത് ഉൾപ്പെടെ ഉള്ള വിവാദങ്ങളോട് പ്രതികരിക്കുകയാണ് ഡോ. ആർ ബിന്ദു.

"ചിലർ പറയുന്നു, ഹോം, ഫാമിലി എന്നൊക്കെ അല്ലേ ഉപയോഗിക്കേണ്ടതെന്ന്. അതല്ല എന്റെ ലക്ഷ്യം. ഞാന്‍ വളരെ കൃത്യമായിട്ട് സ്ത്രീയെ കണ്‍ഫൈന്‍ ചെയ്യുന്ന ഫിസിക്കല്‍ സ്ട്രക്ചറിനെ തന്നെയാണ് ഉദ്ദേശിക്കുന്നത്. പിന്നെ ഞാന്‍ പറഞ്ഞ ചില പ്രയോഗങ്ങള്‍ മനസിലാക്കാന്‍ മാത്രം അവർ വളർന്നിട്ടില്ല." മഹാരാജാസ് കോളേജിൽ ഉണ്ടായ സാങ്കേതികമായ പിഴവ് പർവതീകരിക്കപ്പെട്ടു. ഇങ്ങനെ ഒരു ടെക്നിക്കല്‍ എറർ ശ്രദ്ധയില്‍ പെടുമ്പോള്‍ വേണ്ട വിധത്തില്‍ ഇടപെട്ട് അത് തിരുത്താന്‍ ശ്രമിക്കുന്നതിന് പകരം, അത് പുറത്തേക്ക് വിട്ട് സ്ഥാപനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താനാണ് ചിലർ ശ്രമിച്ചത്.

കെ വിദ്യ എന്ന മുൻ SFI നേതാവിന്റെ കാര്യം മഹാരാജാസ് കോളേജിലെ പ്രശ്നവുമായി ചേർത്ത് കെട്ടണ്ട. അത് ആ വ്യക്തിയുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമാണ്. മാത്രമല്ല, വ്യാജരേഖ ചമയ്ക്കണ്ട കാര്യമൊന്നും ആ കുട്ടിക്ക് ഉണ്ടായിരുന്നില്ല. ആ കുട്ടി റാങ്ക് ഒക്കെ നേടിയ കുട്ടിയാണ്.

logo
The Fourth
www.thefourthnews.in