ഹയർസെക്കണ്ടറിയില്‍ 82.95 ശതമാനം വിജയം; 33,815 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ്

ഹയർസെക്കണ്ടറിയില്‍ 82.95 ശതമാനം വിജയം; 33,815 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ്

മുൻ വർഷം 83.87 ശതമാനമായിരുന്നു വിജയം

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 82.95 ശതമാനമാണ് ഹയർസെക്കണ്ടറിയിലെ ഇത്തവണത്തെ വിജയശതമാനം. മുൻ വർഷമിത് 83.87 ശതമാനമായിരുന്നു. 33,815 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.

77 സ്കൂളുകള്‍ നൂറുമേനി വിജയം നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം എറണാകുളം ജില്ലയിലാണ് (87.55%). കുറവ് പത്തനംതിട്ട (76.59%). ഏറ്റവും കൂടുതല്‍ ഫുള്‍ പ്ലസ് മലപ്പുറം ജില്ലയിലാണ്. 4597 കുട്ടികളാണ് എല്ലാ വിഷയത്തിനും ജില്ലയില്‍ എ പ്ലസ് നേടിയത്. ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ 3,76,135 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 3,01,205 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. സയൻസ് ഗ്രൂപ്പിൽ 87.31, കൊമേഴ്‌സ് 82.75, ഹ്യുമാനിറ്റിസ് 71.93 എന്നിങ്ങനെയാണ് വിജയശതമാനം

വിഎച്ച്എസി 78 .39 ശതമാനമാണ് വിജയം. ടെക്നിക്കല്‍ ഹയർ സെക്കണ്ടറി 75.3ശതമാനവും വിജയം നേടി. ടെക്നിക്കല്‍ ഹയർസെക്കണ്ടറിയില്‍ 98 വിദ്യാർഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കലാമണ്ഡലം വിജയം 89.06 ശതമാനമാണ്.

വിഎച്ച്എസ്‍സി കൂടുതൽ വിജയശതമാനം വയനാടാണ് (83 .63). കുറവ് പത്തനംതിട്ട (68 . 48%). വിഎച്ച്എസ് സിയിൽ വിജയ ശതമാനം മുൻ വർഷത്തേക്കാൾ കൂടി. വിഎച്ച്എസ്‌ സിയിൽ 373 കുട്ടികൾ മുഴുവൻ എ പ്ലസും, 20 സ്‌കൂളുകൾ 100 ശതമാനം വിജയം നേടി

1,94,511 പെണ്‍കുട്ടികളും 1,81,624 ആണ്‍കുട്ടികളുമാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ സയന്‍സ് വിഭാഗത്തില്‍ 1,93,544 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 74,482 കുട്ടികൾ പരീക്ഷ എഴുതി. 54,525 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. കൊമേഴ്‌സ് വിഭാഗത്തില്‍ 10,81,09 കുട്ടികൾ പരീക്ഷയെഴുതിയതിൽ 89,455 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. ജൂൺ 21 മുതൽ സേ പരീക്ഷ ആരംഭിക്കും.

ഔദ്യോഗിക ഫലപ്രഖ്യാനത്തിന് ശേഷം വൈകീട്ട് നാല് മണി മുതലായിരിക്കും ഫലം വെബ്‌സൈറ്റുകളില്‍ ലഭ്യമാവുക.

പരീക്ഷാഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍

www.keralaresults.nic.in

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in

പിആര്‍ഡി ലൈവ്(PRD Live), സഫലം 2023 (SAPHALAM 2023), iExaMS-Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ഫലം ലഭ്യമാകും.

ഹയർസെക്കണ്ടറി /വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായി 2023 ജൂൺ 2 മുതൽ 9 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in