വടക്കൻ കേരളത്തിന് മുകളില്‍  ചക്രവാതച്ചുഴി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം;  മഴ കനക്കും, രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

വടക്കൻ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; മഴ കനക്കും, രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ കനക്കുമ്പോള്‍ മഴക്കെടുതികളും വര്‍ധിക്കുന്നു. ചൊവ്വാഴ്ച സംസ്ഥാന വ്യാപകരമായി കനത്ത മഴയാണ് ലഭിച്ചത്. ഇതോടെ മഴക്കെടുതികളും സംസ്ഥാന വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് ഇന്നലെ വലിയ തോതില്‍ മഴ ലഭിച്ചത്. തലസ്ഥാന നഗരത്തില്‍ വലിയ വെള്ളക്കെട്ട് രൂപം കൊണ്ടത് ഗതാഗതത്തെ ഉള്‍പ്പെടെ ബാധിച്ചു. നഗരത്തിലെ പലഭാഗങ്ങളിലും രാത്രി പെയ്ത മഴയില്‍ മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. അതേസമയം, പാലക്കാട്ട് ഇന്നലെ രാത്രി രേഖപ്പെടുത്തിയത് റെക്കോര്‍ഡ് മഴയായിരുന്നു. മുണ്ടൂര്‍ ഉള്‍പ്പെടെയുള്ള മേഖലയിലും മഴ നാശം വിതച്ചു.

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. വടക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത5 ദിവസം ഇടി / മിന്നൽ / കാറ്റ് എന്നിവയോട് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. അതിനിടെ, മഴയ്ക്കുള്ള സാധ്യത വര്‍ധിപ്പിച്ച് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് ആന്ധ്രാ തീരത്തിനു സമീപത്താണ് ന്യൂനമർദ്ദം ( Low Pressure Area ) രൂപപ്പെട്ടത്. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം മെയ് 24 രാവിലെയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായും (Depression ) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

കനത്ത മഴയ്ക്ക് ഒപ്പം കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) ഇന്ന് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്ത് (കുളച്ചല്‍ മുതല്‍ കിലക്കരൈ വരെ) യും ഇന്ന് കടലാക്രമണ മുന്നറിയിപ്പ് ഉണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ അറിയിച്ചു.

കേരളത്തില്‍ അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്നും ഇടുക്കി, പാലക്കാട് ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in