ആടാം പാടാം... കൊച്ചിയില്‍ ഫ്രീഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവെല്‍

ആടാം പാടാം... കൊച്ചിയില്‍ ഫ്രീഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവെല്‍

17,18 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഇരുപതോളം ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കും

കേരളത്തിലെ ഏറ്റവും വലിയ ഇന്‍ഡി മ്യൂസിക്ക് ഫെസ്റ്റിവെലായ ശീമാട്ടി യങ് ഫ്രീ ഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവെല്ലിന് കൊച്ചി വേദിയാകുന്നു. 17,18 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഇരുപതോളം ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കും. പേടിഎം ഇന്‍സൈഡര്‍ മുഖേന ഫ്രീഗ്രൗണ്ട് ഫെസ്റ്റിവലിന്റെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ടാബ്‌സി, യോഗി ബി, ഹനുമാന്‍ കൈന്‍ഡ്റ്റ് തുടങ്ങിയ ഇന്ത്യയിലെ പ്രഗല്‍ഭരായ കലാകാരന്‍മാരും പരിക്രമ, വെന്‍ ചായ് മെറ്റ് ടോസ്റ്റ്, ഫങ്‌ചെശ്വന്‍, ദ രഘു, ദീക്ഷിത് പ്രോജക്ട് എന്നീ പ്രശസ്ത ബാന്‍ഡുകളും, ഫ്രീഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ അണിനിരക്കും. വര്‍ക്ക് ഷോപ്പുകള്‍, ആകര്‍ഷകമായ ആര്‍ട്ട് ഇന്‍സ്റ്റാലേഷനുകള്‍ എന്നിവയ്‌ക്കൊപ്പമാണ് സംഗീത പരിപാടിയും ഫെസ്റ്റിവെല്ലില്‍ പ്രദര്‍ശിപ്പിക്കുക.

ഫെബ്രുവരി 18 ന് മ്യൂസിക് ഫെസ്റ്റിനൊപ്പം ശീമാട്ടി ഒരുക്കുന്ന ഫേസ് ഓഫ് ദി യങ് കോണ്ടെസ്റ്റിന്റെ ഗ്രാന്‍ഡ് ഫിനാലെ യും ശീമാട്ടി യങ് മ്യൂസിക് വീഡിയോ ലോഞ്ചും നടക്കും. പ്രശസ്ത സിനിമ താരവും മോഡലുമായ ദീപ്തി സതി, ശീമാട്ടി ലീഡ് ഡിസൈനറും സി ഈ ഓയുമായ ബീനാ കണ്ണനും മുഖ്യാതിഥികള്‍ ആകും. സ്‌കീ ഐസ്‌ക്രീമാണ് ഫ്രീഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവല്ലുമായി സഹകരിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍.

പുതുതലമുറയ്ക്ക് പുത്തന്‍ ഫാഷന്‍ അനുഭവമായിരിക്കും 'ഫ്രീഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവെല്ലെന്ന് പ്രധാന സംഘാടകയും ശീമാട്ടി ലീഡ് ഡിസൈനറും, സിഇഒയുമായ ബീനാ കണ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന് മ്യൂസിക് ഫെസ്റ്റിവല്‍ മുതല്‍ക്കൂട്ടാകുമെന്നും 'ഫ്രീ ഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ അക്ഷയ് കൃഷ്ണയും ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in