'ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ';
തെരുവ് നായ പ്രതിരോധത്തിന്  ക്യാമ്പയിനുമായി കേരള സ്റ്റാർട്ട് അപ് മിഷന്‍

'ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ'; തെരുവ് നായ പ്രതിരോധത്തിന് ക്യാമ്പയിനുമായി കേരള സ്റ്റാർട്ട് അപ് മിഷന്‍

solutions.startupmission.in എന്ന വെബ്സൈറ്റിലൂടെ ആശയങ്ങൾ നിർദ്ദേശിക്കാം

തെരുവുനായ ശല്യം അവസാനിപ്പിക്കാൻ പുതിയ മാര്‍ഗങ്ങള്‍ തേടി കേരള സ്റ്റാർട്ട് അപ് മിഷന്റെ ക്യാമ്പയിൻ. തെരുവുനായ്ക്കൾ അനിയന്ത്രിതമായി പെരുകുന്നത് തടയാനും പേവിഷബാധയെത്തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വേണ്ടിയാണ് 'ഐഡിയത്തോൺ' എന്ന പേരില്‍ ക്യാമ്പയിൻ ആരംഭിച്ചത്.

പ്രതിരോധ കുത്തിവെയ്പ്പ്, ബോധവൽക്കരണം, സാനിറ്റൈസേഷൻ ഡ്രൈവ്, തെരുവുനായ്ക്കളുടെ പുനരധിവാസം എന്നിവയ്ക്കുള്ള ക്രിയാത്മക മാർഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് പങ്കുവെയ്ക്കാം. ഒക്ടോബർ പത്തിനുള്ളിൽ solutions.startupmission.in എന്ന വെബ്സൈറ്റിലൂടെ ആളുകൾക്ക് ആശയങ്ങൾ നിർദ്ദേശിക്കാവുന്നതാണ്.

https://m.facebook.com/photo.php?fbid=418508837093230&id=100068023522025&set=a.313884567555658&eav=AfYtJe3XqxR2CbdRC69J4Fk_GxgkHQwannEwxUkKHi51HVDAB7Ma7VPrucB60-rj_n0&paipv=0&source=57

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായിരുന്നു. നായകളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്ന സംഭവങ്ങളുമുണ്ടായി. ഇതിനെതിരെ പ്രതിഷേധവും റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സ്റ്റാർട്ട് അപ്പ് മിഷൻ പുതിയ മാർഗം തേടുന്നത്.

logo
The Fourth
www.thefourthnews.in