തമിഴ്‌നാടിന് കേരളത്തിന്റെ പ്രളയ സഹായം; പൊതുജനങ്ങളില്‍നിന്ന് സാധനങ്ങള്‍ ശേഖരിച്ച് കൈമാറും

തമിഴ്‌നാടിന് കേരളത്തിന്റെ പ്രളയ സഹായം; പൊതുജനങ്ങളില്‍നിന്ന് സാധനങ്ങള്‍ ശേഖരിച്ച് കൈമാറും

ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയിലാണ് സഹായം നല്‍കുന്നത്

പ്രളയക്കെടുതിയില്‍ വലയുന്ന തമിഴ്‌നാടിന് കൈത്താങ്ങുമായി കേരളം. പ്രളയ ബാധിതര്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വസ്തുക്കള്‍ കിറ്റായി നല്‍കും. ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയിലാണ് സഹായം നല്‍കുന്നത്. സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എം ജി രാജാമണി ഐഎഎസിനെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിയോഗിച്ചു. കനക്കുന്ന് കൊട്ടാരത്തിന് എതിര്‍വശം സ്ഥിതിചെയ്യുന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയത്തിലാണ് കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് സാധനങ്ങള്‍ എത്തിക്കാം. 1070 എന്ന നമ്പറിലേക്കാണ് വിവരങ്ങള്‍ അറിയാന്‍ വിളിക്കേണ്ടത്.

സംഭാവന നല്‍കാവുന്ന സാധനങ്ങള്‍

1.വെള്ള അരി-5 കിലോ

2.തുവര പരിപ്പ്- 1 കിലോ

3.ഉപ്പ്- 1 കിലോ

4.പഞ്ചസാര- 1 കിലോ

5. ഗോതമ്പു പൊടി- 1 കിലോ

6. റവ- 500 ഗ്രാം

7. മുളക് പൊടി-300 ഗ്രാം

8. സാമ്പാര്‍ പൊടി-200 ഗ്രാം

9. മഞ്ഞള്‍ പൊടി- 100 ഗ്രാം

10. രസം പൊടി- 100 ഗ്രാം

11. ചായപ്പൊടി-100 ഗ്രാം

12. ബക്കറ്റ് -1

13. കപ്പ്- 1

14. സോപ്പ് 1

15. ടൂത്ത് പേസ്റ്റ്-1

16. ടൂത്ത് ബ്രഷ്- 4

15. ചീപ്പ്-1

16. ലുങ്കി-1

17. നൈറ്റി-1

18. തോര്‍ത്ത്- 1

19. സൂര്യകാന്തി എണ്ണ-1 ലിറ്റര്‍

20. സാനിറ്ററി പാഡ്-2 പാക്കറ്റ്

തമിഴ്‌നാടിന് കേരളത്തിന്റെ പ്രളയ സഹായം; പൊതുജനങ്ങളില്‍നിന്ന് സാധനങ്ങള്‍ ശേഖരിച്ച് കൈമാറും
നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍, പ്രളയദുരിതം ഒഴിയാതെ തമിഴ്‌നാട്; കേന്ദ്രസഹായം ആവശ്യപ്പെട്ട് സ്റ്റാലിന്‍

തെക്കന്‍ തമിഴ്‌നാട് ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ പെയ്ത കനത്ത മഴയാണ് സംസ്ഥാനത്ത് മഴക്കെടുതിയ്ക്ക് കാരണമായത്. തിരുനല്‍വേലി, തൂത്തുകുടി, കന്യാകുമാരി, തെങ്കാശി ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. രണ്ടാഴ്ചയ്ക്കിടെ, രണ്ട് പ്രളയങ്ങളാണ് തമിഴ്‌നാട്ടിലുണ്ടായത്. ആദ്യത്തെ പ്രളയം വടക്കന്‍ മേഖലയെയാണ് ബാധിച്ചത്. തെക്കന്‍ ജില്ലകളില്‍ ഇതുവരെ 12 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in