കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയ സംഭവങ്ങൾ; സെർച്ച് കമ്മിറ്റി പ്രതിനിധിയെച്ചൊല്ലി മന്ത്രിയും വിസിയും തമ്മിൽ തർക്കം

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയ സംഭവങ്ങൾ; സെർച്ച് കമ്മിറ്റി പ്രതിനിധിയെച്ചൊല്ലി മന്ത്രിയും വിസിയും തമ്മിൽ തർക്കം

സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ നൽകേണ്ടതില്ലെന്ന് ഇടത് പ്രതിനിധി നസീബ് പ്രമേയം അവതരിപ്പിച്ചു

ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിളിച്ചുചേർത്ത കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയ സംഭവങ്ങൾ. സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തെച്ചൊല്ലി മന്ത്രിയും കേരള സർവകലാശാല വിസിയും തമ്മിൽ വാക്‌തർക്കം.

കേരള സർവകലാശാല വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകണമെന്ന ഗവർണറുടെ നിർദേശം നിയമവിരുദ്ധമാണെന്ന പ്രമേയം പാസായതായി മന്ത്രിയും പാസായിട്ടില്ലെന്ന് വൈസ് ചാൻസലർ മോഹനൻ കുന്നുമലും നിലപാടെടുത്തു.

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയ സംഭവങ്ങൾ; സെർച്ച് കമ്മിറ്റി പ്രതിനിധിയെച്ചൊല്ലി മന്ത്രിയും വിസിയും തമ്മിൽ തർക്കം
കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; 210 കോടി തിരിച്ചുപിടിക്കാനുണ്ടെന്ന് ആദായ നികുതി വകുപ്പ്

സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ നൽകേണ്ടതില്ലെന്ന് ഇടത് പ്രതിനിധി നസീബ് പ്രമേയം അവതരിപ്പിച്ചു. 106 അംഗങ്ങളുള്ള സെനറ്റിൽ ക്വാറം തികയാൻ മൂന്നിലൊന്ന് അംഗബലമാണ് ആവശ്യം. പ്രമേയത്തെ 26 പേർ എതിർത്തപ്പോൾ 65 പേർ പ്രമേയത്തെ അനുകൂലിച്ചു. ഇതോടെ പ്രമേയം പാസായെന്ന് മന്ത്രി പ്രഖ്യാപിച്ചു.

എന്നാൽ പ്രമേയം പാസായില്ലെന്ന് വി സി അറിയിക്കുകയായിരുന്നു. സെനറ്റ് യോഗത്തിലെ അധ്യക്ഷൻ താനാണെന്നായിരുന്നു വി സി ചൂണ്ടിക്കാട്ടിയത്. എന്നാൽ യോഗം വിളിച്ചുചേർത്തത് പ്രോ വി സി എന്ന നിലയിൽ താനാണെന്ന് മന്ത്രി പറഞ്ഞു. ഇതോടെ വി സിയും ഇടത് അംഗങ്ങളും തമ്മിൽ വാക്‌തർക്കം ഉടലെടുക്കുകയായിരുന്നു.

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയ സംഭവങ്ങൾ; സെർച്ച് കമ്മിറ്റി പ്രതിനിധിയെച്ചൊല്ലി മന്ത്രിയും വിസിയും തമ്മിൽ തർക്കം
ചോദ്യങ്ങളെയ്തും ചര്‍ച്ചയില്‍ നിറഞ്ഞും രാജ്യസഭയില്‍ രണ്ടു പതിറ്റാണ്ട്; എസ് പിയുടെ 'ആംഗ്രി യങ് ലേഡി'

തുടർന്ന് യോഗത്തിലെ അജണ്ടകൾ വായിച്ച മന്ത്രി ആർ ബിന്ദു യോഗം പിരിച്ചുവിട്ടെന്ന് പ്രഖ്യാപിച്ചു. രാവിലെ 11ന് ആരംഭിക്കേണ്ട സെനറ്റ് യോഗത്തിനായി രാവിലെ ഒൻപതിനുതന്നെ ഗവർണർ നോമിനേറ്റ് ചെയ്ത ബി ജെ പിക്കാരായ 11 അംഗങ്ങളും എത്തി.

logo
The Fourth
www.thefourthnews.in