കേരള സർവകലാശാല
കേരള സർവകലാശാല

ഗവർണർക്ക് വഴങ്ങി കേരള സർവകലാശാല വി സി; സെനറ്റ് യോഗം ഉടൻ വിളിക്കും

യോ​ഗം വിളിച്ചുചേർക്കണമെന്ന് മൂന്ന് തവണയാണ് ​ഗവർണർ സർവകലാശാലയോട് ആവശ്യപ്പെട്ടത്

കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ​ഗവർണർക്ക് വഴങ്ങി വി സി ഡോ. മഹാദേവന്‍ പിള്ള. സെർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി സെനറ്റ് യോ​ഗം വിളിക്കാമെന്ന് വിസി ​ഗവർണറെ അറിയിച്ചു. ഈ മാസം 11ന് മുൻപ് യോ​ഗം വിളിക്കാമെന്നാണ് ​ഗവർണറെ അറിയിച്ചിരിക്കുന്നത്. സെനറ്റ് പിരിച്ചുവിടേണ്ടി വരുമെന്ന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് തീരുമാനം. യോ​ഗം വിളിച്ചുചേർക്കണമെന്ന് മൂന്ന് തവണയാണ് ​ഗവർണർ സർവകലാശാലയോട് ആവശ്യപ്പെട്ടത്. സെനറ്റ് പേരു നൽകാത്തതിനാൽ ​ഗവർണർ രണ്ടം​ഗ സമിതിയെ നിയോ​ഗിച്ചിരുന്നു.

വി സി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിർദേശിക്കേണ്ടത് സെനറ്റാണ്. എന്നാൽ ​ഗവർണറുടെ ആവശ്യം അം​ഗീകരിക്കാതെ സർവകലാശാല ഒഴിഞ്ഞ് മാറുകയായിരുന്നു. ഇതേതുടർന്നാണ് പ്രതിസന്ധി രൂക്ഷമായത്. പിന്നീട് ​യുജിസി പ്രതിനിധിയെയും ​ഗവർണറുടെ പ്രതിനിധിയെയും ഉൾപ്പെടുത്തി ​ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.

കേരള സർവകലാശാല
വിസി നിയമനം: ഗവര്‍ണറുടെ അന്ത്യശാസനം തള്ളി കേരള വി സി; സെര്‍ച്ച് കമ്മിറ്റിയിലേയ്ക്ക് പ്രതിനിധിയെ നിര്‍ദേശിച്ചില്ല

എന്നാൽ ഗവർണറുടെ ഏകപക്ഷീയമായ നടിപടി അംഗീകരിക്കാനാവില്ലെന്നായിരുന്നു സിൻഡിക്കേറ്റ് നിലപാട്. വിസി നിയമനത്തിനായി ​ഗവർണർ രണ്ടം​ഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്നും വി സി കുറ്റപ്പെടുത്തി. ​ഗവർണറുടെ നടപടി പിൻവലിക്കണെമെന്ന സെനറ്റ് പ്രമേയത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് യോ​ഗം വിളിക്കാത്തതെന്നും വി സി വിശദീകരിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in