കേരള സർവകലാശാല കലോത്സവം: കോഴ ആരോപണം നേരിട്ട ജഡ്ജ് മരിച്ച നിലയില്‍

കേരള സർവകലാശാല കലോത്സവം: കോഴ ആരോപണം നേരിട്ട ജഡ്ജ് മരിച്ച നിലയില്‍

സര്‍വകലാശാല കലോത്സവത്തില്‍ വിവാദമായ മാര്‍ഗംകളി മത്സരത്തിന്റെ വിധി കര്‍ത്താവായിരുന്ന ഷാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

കേരളാ സര്‍കലാശാല കലോത്സവത്തില്‍ കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചെന്ന് ആരോപിച്ച് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ജഡ്ജ് മരിച്ച നിലയില്‍. കണ്ണൂര്‍ താഴേചൊവ്വ സ്വദേശി പിഎന്‍ ഷാജിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സര്‍വകലാശാല കലോത്സവത്തില്‍ വിവാദമായ മാര്‍ഗംകളി മത്സരത്തിന്റെ വിധി കര്‍ത്താവായിരുന്നു ഷാജി. മത്സരത്തില്‍ മത്സരാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചെന്ന് ആരോപിച്ച് ഷാജി ഉള്‍പ്പടെ നാലു വിധികര്‍ത്താക്കള്‍ക്കെതിരേ പരാതി ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെ മത്സരം നിര്‍ത്തിവയ്ക്കുന്ന സാഹചര്യവുമുണ്ടായി.

പരാതിയെത്തുടര്‍ന്ന് ഷാജി ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവിട്ടയച്ചിരുന്നു. നാളെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയാണ് പോലീസ് ഇവരെ വിട്ടയച്ചത്. എന്നാല്‍ ഇന്നു രാത്രിയോടെ ഷാജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ വിഷം കഴിഞ്ഞ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മൃതദേഹത്തിന് സമീപം താന്‍ നിരപരാധിയാണ് എന്നെഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in