ഉറക്കമൊഴിച്ചിരുന്ന 20 മണിക്കൂറുകള്‍; അബിഗേലിനു വേണ്ടി കേരളം കാത്തിരുന്ന ഉദ്വേഗ നിമിഷങ്ങള്‍

ഉറക്കമൊഴിച്ചിരുന്ന 20 മണിക്കൂറുകള്‍; അബിഗേലിനു വേണ്ടി കേരളം കാത്തിരുന്ന ഉദ്വേഗ നിമിഷങ്ങള്‍

പ്രതികളെ പിടിക്കാന്‍ സാധിച്ചില്ലെന്ന ഗുരുതര വീഴ്ച നില്‍ക്കെ തന്നെ കുട്ടിയെ ലഭിച്ചല്ലോയെന്ന ആശ്വാസത്തിലാണ് കേരളം.

കേരളം ഉറക്കമൊഴിച്ചിരുന്ന 20 മണിക്കൂറുകള്‍, ഒടുവില്‍ അബിഗേല്‍ സാറാ റെജിയെ കണ്ടെത്തിയിരിക്കുന്നു. ഇന്നലെ നാലരയോടെ നാലംഗം സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ ഇന്നുച്ചയ്ക്ക്‌ ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതീക്ഷ വറ്റാത്ത കാത്തിരിപ്പിനാണ് അതോടെ അന്ത്യമായത്.

പ്രതികളെ പിടിക്കാന്‍ സാധിച്ചില്ലെന്ന ഗുരുതര വീഴ്ച നിലനില്‍ക്കെത്തന്നെ കുട്ടിയെ ലഭിച്ചല്ലോയെന്ന ആശ്വാസത്തിലാണ് കേരളം. പ്രത്യക്ഷത്തില്‍ ആരോഗ്യസ്ഥിതി മെച്ചമായിരിക്കുന്ന അബിഗേല്‍ അച്ഛനൊപ്പം സന്തോഷത്തോടെയിരിക്കുന്ന ചിത്രങ്ങളാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

കൊല്ലം ഓയൂര്‍ സ്വദേശിയായ റെജിയുടെ മക്കളായ അബിഗേലും ഒമ്പതുവയസുകാരനായ ജ്യേഷ്ഠന്‍ ജോനാഥനും ട്യൂഷന്‍ കഴിഞ്ഞ് മടങ്ങും വഴിയാണ് വെള്ള കാറില്‍ വന്ന സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ജോനാഥനെയും സംഘം പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.

ഉറക്കമൊഴിച്ചിരുന്ന 20 മണിക്കൂറുകള്‍; അബിഗേലിനു വേണ്ടി കേരളം കാത്തിരുന്ന ഉദ്വേഗ നിമിഷങ്ങള്‍
സന്തോഷവാര്‍ത്ത; തട്ടിക്കൊണ്ടുപോയ അബിഗേൽ സാറ റെജിയെ കണ്ടെത്തി, ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍

തുടര്‍ന്ന് കേരളമൊന്നാകെ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. പോലീസും ജനങ്ങളും അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും പ്രതികളെക്കുറിച്ചോ കുട്ടിയെക്കുറിച്ചോ ഒരു സൂചനയും ലഭിച്ചിരുന്നില്ല. ഇതിനിടെ തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് ആദ്യം അഞ്ചും പിന്നീട് പത്ത് ലക്ഷം രൂപയും ആവശ്യപ്പെടുകയും ചെയ്തു. പത്ത് ലക്ഷം രൂപ തന്നാല്‍ കുട്ടി ഇന്ന് രാവിലെ പത്ത് മണിയോടെ വീട്ടിലെത്തുമെന്നായിരുന്നു രണ്ടാമത്തെ കോളിലെ ഭീഷണി.

കുട്ടി സുരക്ഷിതയാണെന്നും പോലീസിനെ അറിയിച്ചാല്‍ കുഞ്ഞിന്റെ ജീവന് ആപത്തുണ്ടാകുമെന്ന ഭീഷണിയും അവര്‍ മുഴക്കിയിരുന്നു. സംഘം ആദ്യം ഫോണ്‍ വിളിച്ചത് കൊല്ലം പാരിപ്പള്ളിയിലെ ഒരു ചായക്കടയില്‍ നിന്നായിരുന്നു. ചായക്കട ജീവനക്കാരന്റെ ഫോണ്‍ വാങ്ങിയാണ് രണ്ട് പേര്‍ കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചത്. ഓട്ടോറിക്ഷയില്‍ വന്ന അവര്‍ അതില്‍തന്നെ തിരിച്ചുപോയെന്നും കടക്കാരന്‍ മൊഴി നല്‍കിയിരുന്നു.

ഉറക്കമൊഴിച്ചിരുന്ന 20 മണിക്കൂറുകള്‍; അബിഗേലിനു വേണ്ടി കേരളം കാത്തിരുന്ന ഉദ്വേഗ നിമിഷങ്ങള്‍
അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവം: ദുരൂഹത ഏറുന്നു, വ്യക്തത വരുത്താതെ പോലീസ്

ഇന്ന് രാവിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രവും പോലീസ് പുറത്തുവിടുകയും ചെയ്തിരുന്നു. കുട്ടിയുടെ ബന്ധുക്കളെ വിളിക്കുന്നതിനായി പാരിപ്പള്ളിയിലെ കടയിലെത്തിയ ആളുടെ രേഖാചിത്രമാണ് പോലീസ് തയാറാക്കി പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇവരില്‍നിന്ന് ഏഴര ലക്ഷത്തോളം രൂപ കണ്ടെടുത്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവരെ പിന്നീട് വിട്ടയച്ചിരുന്നു.

തുടര്‍ന്ന് വന്ന എല്ലാ അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ കൊല്ലം ആശ്രമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശ്രാമം മൈതാനത്തില്‍ നിന്നും നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ പോലീസുകാരെ വിവരം അറിയിച്ച് കുട്ടിയെ കൈമാറുകയായിരുന്നു. പ്രതികളെ കണ്ടുപിടിക്കുകയെന്ന വലിയ വെല്ലുവിളിയാണ് ഇനി മുന്നിലുള്ളത്.

logo
The Fourth
www.thefourthnews.in