തെക്കന്‍ ജില്ലകളില്‍ മഴ കനക്കും; ഞായറാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട്

തെക്കന്‍ ജില്ലകളില്‍ മഴ കനക്കും; ഞായറാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്

സംസ്ഥാനത്ത് വരും ദിവസങ്ങള്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട് ജില്ലയില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ തെക്കന്‍ ജില്ലകളിലേക്ക് മഴ വ്യാപിക്കും. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 10-05-2024: വയനാട്.

  • 11-05-2024: പത്തനംതിട്ട, ഇടുക്കി.

  • 12-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി.

  • 13-05-2024: പത്തനംതിട്ട, ഇടുക്കി.

തെക്കന്‍ ജില്ലകളില്‍ മഴ കനക്കും; ഞായറാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട്
370-ാം ഭേദഗതി റദ്ദാക്കിയത് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് അവകാശ വാദം; എന്നാല്‍ കശ്മീരില്‍ മത്സരിക്കാതെ ഒളിച്ചോടി ബിജെപി!

അതേസമയം, സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നിവിടങ്ങളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താപനിലയില്‍ പ്രസ്തുത ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്ന് ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അതേസമയം, കുടിവെള്ള ക്ഷാമം കണക്കിലെടുത്ത് മലമ്പുഴ അണക്കെട്ടിൽ മലമ്പുഴ അണക്കെട്ട് അഞ്ച് ദിവസത്തേക്ക് തുറക്കും. മെയ് 10 രാവിലെ 10 മണി മുതൽ 5 ദിവസത്തേക്ക് നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും. ഒഴുക്കിവിടുന്ന ജലം ജലസേചനത്തിനായി ഉപയോഗിക്കരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

logo
The Fourth
www.thefourthnews.in